Advertisment

യുഎഇയില്‍ കോവിഡ് കുതിച്ചു കയറുന്നു ഇന്ന്‍ 3,243 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തരായവര്‍ 2,195 പേര്‍

New Update

അബുദാബി: യുഎഇയില്‍ 3,243 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,195 പേര്‍ കൂടി രോഗമുക്തരായപ്പോള്‍ ആറ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു.

Advertisment

publive-image

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 151,480 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇവരുള്‍പ്പെടെ ഇതുവരെ 2,36,225 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,10,561 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 717 മരണങ്ങളാണ് ആകെ രാജ്യത്തുണ്ടായത്. നിലവില്‍ 24,947 കോവിഡ് രോഗികള്‍ യുഎഇയിലുണ്ട്.യുഎഇയില്‍ ആകെ 2.5 കോടിയിലധികം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

അതേസമയം യുഎഇയില്‍ 10 ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി ക്കഴിഞ്ഞതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളവര്‍ക്കെല്ലാം ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷത്തിലധികം പേര്‍ വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്

Advertisment