Advertisment

കോവിഡ്: സൗദിയിലെ ജുബൈലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു.

New Update

ജുബൈൽ: സൗദിയില്‍  കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു. പോത്തൻകോട് പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം ലക്ഷ്മി എസ്​റ്റേറ്റ് റോഡിൽ ഷമീബ് മൻസിലിൽ അബ്‌ദുറഹ്‌മാൻ ബഷീർ (60) ആണ് മരിച്ചത്.

Advertisment

publive-image

കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടർന്ന്  രണ്ടാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. മുവാസത്ത് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരുകയായിരുന്നു അബ്ദുല്‍ റഹ്മാന്‍ ബഷീര്‍ .

ഭാര്യ: ജമീല ബീവി. മക്കൾ: ഷമീബ് (ബഹ്‌റൈൻ), ഷമീർ. മരുമകൾ: ആൻസി. മൃതദേഹം കോവിഡ് നടപടി ക്രമങ്ങള്‍ പ്രകാരം സംസ്കരിക്കും

സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം  42 ആയി ,ഗള്‍ഫില്‍ ആകെ മ്മരിച്ച മലയാളികളുടെ എണ്ണം 172 ആയി

Advertisment