Advertisment

മാസ്‌ക്കിലും വജ്രത്തിളക്കം; 'ആഡംബര സുരക്ഷ'യ്ക്ക് നല്‍കേണ്ടത് ഒന്നരലക്ഷം മുതല്‍ 4 ലക്ഷം വരെ!

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: അടുത്തിടെയാണ് സ്വര്‍ണം കൊണ്ട് മാസ്‌ക് ഉണ്ടാക്കി ധരിച്ചു നടക്കുന്നയാളുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ വൈറലായത്. ഒരാള്‍ വെള്ളികൊണ്ടുള്ള മാസ്‌ക് ധരിച്ച് നില്‍ക്കുന്നത് കണ്ടാണ് പൂണെ സ്വദേശിയായ ശങ്കര്‍ കുറാഡെ സ്വര്‍ണമാസ് നിര്‍മ്മിച്ച് ധരിച്ചത്. ഇപ്പോള്‍ വെള്ളിയും സ്വര്‍ണവും കടന്ന് വജ്രത്തിലും മാസ്‌ക് പുറത്തിറങ്ങിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്.

Advertisment

publive-image

സൂറത്തിലെ ഒരു ജ്വല്ലറി വജ്രം പതിപ്പിച്ചയാണ്‌ മാസ്ക്കുകൾ വിൽപനയ്ക്ക് എത്തിച്ചത്. ഒന്നര മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വില. വജ്രം കൂടാതെ സ്വർണം പതിച്ച മാസ്ക്കുകളും വിൽക്കുന്നുണ്ട്.

വിവാഹ ദിനത്തിൽ വധുവിനും വരനും ഉപയോഗിക്കാനായി വ്യത്യസ്തമായ ഒരു മാസ്ക് വേണമെന്നു പറഞ്ഞ് ഒരാൾ കടയിലെത്തിയപ്പോഴാണ് ഇത്തരമൊരു ആശയം തോന്നിയത്. തുടർന്ന് ഡിൈനർമാർക്ക് നിര്‍ദേശം നൽകുകയും വജ്രം പതിപ്പിച്ച മാസ്ക് ഉണ്ടാക്കുകയായിരുന്നുവെന്ന് ജ്വല്ലറി ഉടമ ദിപക് ചോക്സി വാർത്ത ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

publive-image

തുണിയിൽ ആണ് മാസ്ക് തയാറാക്കുന്നത്. വജ്രത്തിന്റെയും സ്വർണത്തിന്റെയും മൂല്യമനുസരിച്ചാണ് വില. ആവശ്യമാണെങ്കിൽ സ്വര്‍ണവും വജ്രവും വേർപെടുത്തി എടുത്ത് മറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കാമെന്നും ദിപക് ചോക്സി പറഞ്ഞു.

publive-image

gold mask covid diamond mask diamond mask silver mask
Advertisment