Advertisment

കോവിഡ് -19 ഇന്ത്യ അഞ്ചാം സ്ഥാനത്ത്

New Update

കോവിഡ് ബാധിതർ - ഇന്ത്യ അഞ്ചാം സ്ഥാനത്ത്. അമേരിക്ക .യു.കെ,ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയിൽ 2.46 ലക്ഷം ആളുകൾ രോഗബാധിതരാണ്. മരണം 6946. എന്നാൽ രോഗത്തിൽനിന്നുള്ള റിക്കവറി റേറ്റിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലുമാണ് 48 %. രോഗബാധിതരുടെ നിലവാരം വച്ചുള്ള മരണനിരക്കും ഇന്ത്യയിൽ വളരെ കുറവാണ്. സൗജന്യമായ ടെസ്റ്റിങ്ങും ചികിത്സകളുമാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Advertisment

publive-image

ലോകാരോഗ്യസംഘടനയുടെ വക്താവ് മൈക്ക് റയാന്റെ അഭിപ്രായത്തിൽ ലോക്ക് ഡൗൺ കാലത്തേക്കാൾ ഇന്ത്യയിൽ രോഗം അതിവേഗം വ്യാപിക്കുന്നത് ആശങ്കയുണർത്തുന്ന വിഷയമാണെന്നാണ്.

ഒരു ദിവസം 9000 ത്തിലധികം പെർ രോഗബാധിതരാകുന്നത് നിസ്സാരകാര്യമല്ല. കാര്യങ്ങൾ ഇപ്പോഴും നിയന്ത്രണത്തിലാണ്. കൂടുതൽ ഇളവുകൾ നൽകുമ്പോൾ മുൻകരുതലുകളും അതുപോലെ കരു ത്തുറ്റതാക്കേണ്ടതുണ്ട്. ഒപ്പം നിതാന്ത ജാഗ്രതയും - മൈക്ക് റയാൻ മുന്നറിയിപ്പ് നൽകുന്നു.

മുംബൈ, ഡൽഹി,ഗുജറാത്ത്,തമിഴ് നാട് ,ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ രോഗബാധിതർ കുറയുന്നില്ല. പ്രവാസികളുടെ മടക്കത്തോടെ കേരളത്തിലും പഞ്ചാബിലും രോഗബാധിതർ കൊണ്ടാണ് സാദ്ധ്യതയുണ്ട്.

ഇതാ ബംഗാളിൽനിന്നൊരു വേറിട്ട ശബ്ദം :-

" ഇതെന്റെ കയ്യിലല്ല.എനിക്കിനി ഒന്നും ചെയ്യാൻ കഴിയില്ല.നിങ്ങൾ കൊറോണയ്ക്കൊപ്പം ഉറങ്ങി ക്കൊള്ളുക.കൊറോണയെ തലയിണയാക്കുക ..ഐ ആം സോറി .." ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാക്കുകളാണിത്.

ബംഗാളിൽ കോവിഡ് ബാധിതർ 7000 ത്തിലധികമാണ് . മരണം 311 ഉം. ബംഗാളിലേക്ക് ശ്രമിക്ക് ട്രെയിൻ വരുന്നതിനെ മുഖ്യമന്ത്രി നഖശിഖാന്തം എതിർക്കുകയാണ്. ശ്രമിക്ക് ട്രെയിനിന് കൊറോണ എക്സ്പ്രസ് എന്നാണവർ പേരും നൽകിയിരിക്കുന്നത്.

ബംഗാളിലെ പ്രവാസികൾ മടങ്ങിവന്നാൽ രോഗികൾ വർദ്ധിക്കുമെന്നാണവരുടെ ഭീതി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുള്ള ബംഗാൾ സ്വദേശികൾ നാട്ടിലേക്കു മടങ്ങാനായി തെരുവിലിറങ്ങുമ്പോഴും ദീദിയുടെ നിലപാടിൽ ഒരു മാറ്റവുമില്ല.

സംസ്ഥാനസർക്കാർ നിലപാടിന് വിരുദ്ധമായാണ് നിർബന്ധപൂർവ്വം ശ്രമിക്ക് ട്രെയിനുകൾ ബംഗാളിലേക്ക യക്കുന്നത് എന്ന വാദമാണ് .'ഐ ആം സോറി' എന്ന നിലപാടിൽ അവരെ എത്തിച്ചിരിക്കുന്നത്.

covid india sixth possition
Advertisment