Advertisment

കൊവിഡ് രോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

New Update

കൊവിഡ് രോഗികളിൽ മിക്കവരും വീട്ടിൽ തന്നെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഗൗരവതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണ് അധികവും ആശുപത്രിയിൽ ചികിത്സ തേടുന്നത്.

Advertisment

publive-image

പ്രധാനമായും ഭക്ഷണം അടക്കമുള്ള ദിനചര്യകളിൽ കാര്യമായ ശ്രദ്ധ പുലർത്തുകയെന്നതാണ് കൊവിഡ് രോഗത്തെ ചെറുക്കാനുള്ള ഒരു മാർഗം. ചിട്ടയായ ഭക്ഷണക്രമം, ഉറക്കം, വിശ്രമം, ആരോഗ്യാവസ്ഥകൾ കൃത്യമായി നിരീക്ഷിക്കൽ

എന്നിവയാണ് കൊവിഡ് രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ. ഇപ്പോഴിതാ കൊവിഡ് രോഗികൾ

കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ തന്നെ വിവരങ്ങൾ പങ്കുവയ്ക്കുകയാണ്.

പ്രോട്ടീൻ, അയേൺ എന്നീ ഘടകങ്ങൾ ഉറപ്പുവരുത്തുന്നതിനായി കൊവിഡ് രോഗികൾക്ക് ദിവസവും ബദാം കഴിക്കാം. ഫൈബർ ധാരാളമടങ്ങിയ ഭക്ഷണവും കൊവിഡ് രോഗികൾ കഴിക്കേണ്ടതുണ്ട്. ഇതിനായി ബ്രേക്ക്ഫാസ്റ്റിന് റാഗി ദോശ, ഓട്ട്മീൽ എന്നിവ തെരഞ്ഞെടുക്കുന്നതാണ് ഉചിതം.

ശർക്കര, നെയ് എന്നിവയും കൊവിഡ് രോഗികൾക്ക് നല്ലതാണ്. പോഷകസമൃദ്ധമാണ് എന്നതിനാലാണ് ഇവ കഴിക്കാനായി നിർദേശിക്കുന്നത്. ഊണിന് ശേഷമോ, അല്ലെങ്കിൽ റൊട്ടി/ചപ്പാത്തി എന്നിവയ്‌ക്കൊപ്പമോ എല്ലാം ഇത് കഴിക്കാവുന്നതാണ്. അത്താഴത്തിനാണെങ്കിൽ റൈസ്, പരിപ്പ്, പച്ചക്കറികൾ എന്നിവ ചേർത്ത കിച്ച്ഡി ആണ് ഏറ്റവും ഉചിതം. ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും നല്ല ഉറക്കത്തിനുമെല്ലാം യോജിച്ച ഭക്ഷണമാണിത്.

കൊവിഡ് രോഗികൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വെള്ളം കുടിക്കുന്നത്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം ഉറപ്പുവരുത്താൻ കൊവിഡ് രോഗികൾ ശ്രദ്ധിക്കുക.

covid patients food
Advertisment