Advertisment

അവഗണിക്കരുത് ഇതും കൊവിഡ് ലക്ഷ്ണമാകാം....

New Update

ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി കൊവിഡ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിയ്ക്കുന്ന കാഴ്ചയാണ് രണ്ടാം തരംഗത്തില്‍ കാണുന്നത്. ആദ്യ തരംഗത്തില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് രണ്ടാം തംഗത്തില്‍ ഉണ്ടാകുന്നത്. രണ്ടാം തരംഗത്തില്‍ കൊവിഡ് പിടിപെടുന്നവരില്‍ ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും ആശങ്ക വര്‍ദ്ധിപ്പിയ്ക്കുന്നു.

Advertisment

publive-image

ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാമാണ് സാധാരണ കൊവിഡ് ലക്ഷണങ്ങളായി പരിഗണിക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നും അല്ലാതെ മറ്റ് ചില ലക്ഷണങ്ങള്‍ കൂടി കൊവിഡ് ബാധിക്കുന്നവരില്‍ കണ്ട് വരുന്നതായി വിദഗ്ധര്‍ പറയുന്നു.

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കൊവിഡ് 19ന്റെ ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ ലക്ഷണം അവഗണിച്ചാല്‍ രോഗം ഗുരുതരമാകാനിടയുണ്ട്.

വൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്ബോള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ തോത് കുറയും. അതിനാല്‍ ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെട്ടാല്‍ അവഗണിക്കരുതെന്നും നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊവിഡ്-19 പരിശോധന നടത്തണമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

പ്ലേറ്റ്ലേറ്റുകളുടെ എണ്ണം കുറയുമ്ബോള്‍ പലപ്പോഴും ആളുകള്‍ ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളാണ് സംശയിക്കാറ് പതിവ്. കടുത്ത ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും കൊവിഡ് 19 പരിശോധന നടത്തണം. പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക.

പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുമ്ബോള്‍ പിന്നീട് ശ്വാസതടസ്സമുണ്ടാകാനും സാധ്യത ഏറെയാണ്. അതിസാരം, കണ്ണുകളിലെ ചുവപ്പ്, ചര്‍മ്മത്തില്‍ തടിപ്പ്, ക്ഷീണം എന്നിവയും പുതിയ രോഗലക്ഷണങ്ങളാണെന്ന് വിദഗ്ദര്‍ വ്യക്തമാക്കുന്നു.

covid symptoms
Advertisment