നാല്പത്തിയാറ് പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്, പുതിയ കോവിഡ് രോഗവാഹകര്‍ 169, രോഗമുക്തി നേടിയവര്‍ 188 രോഗമുക്തി നിരക്ക് 97.73 ശതമാനം.

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, January 14, 2021

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 169 പേർ 188 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.72 ശതമാനമായി ഉയർന്നു. അതേസമയം 06 കോവിഡ് മരണവും സ്ഥിരീകരിച്ചു. 46 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജനുവരി പതിമൂന്ന് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 178,338 (ഏറ്റവും പുതിയ കണക്ക് ലഭ്യമാക്കി യിട്ടില്ല ) പേര്‍. കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 11,535,208 സ്രവസാമ്പിളു കളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 49,133 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍, മക്ക 42,കിഴക്കന്‍ പ്രവിശ്യ 33, മദീന 18, അസീര്‍ 11, അല്‍ഖസീം 5 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 48 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.. ഇവരിൽ 302 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 364,440 ഉം മരണ നിരക്ക് 6,310 ഉം രോഗമുക്തി നേടിയവര്‍ 356.201 ആയി. രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയ ആളുകളുടെ എണ്ണം 1929 ആണ്..

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 9.2 കോടി കടന്നു. ഇതുവരെ, 1,987,310 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം, 66,322,284 ആയി.ചികിത്സയിലുള്ളവര്‍, 24,467,295, പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

×