റിയാദ്: സൗദിയിൽ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 483 പേർ 1009 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി ഉയർന്നു. അതേസമയം, 27 കോവിഡ് മരണവും 64 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഇരുപത് വരെ രാജ്യത്ത് ഇതുവരെ ആകെ 60,49,949 സ്രവസാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 40,003 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
മക്ക 42, ഹഫൂഫ് 41, റിയാദ് 30, മദീന 23 തുടങ്ങി 82 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 14,830 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1138 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 329,954 ഉം മരണ നിരക്ക് 4485 ഉം 310,439 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഏഴു ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 962,188 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 22,631,493 , ആയി, ചികിത്സയിലുള്ളവര്‍ 7,442,173 പേര്.