Advertisment

സൗദിയില്‍ വീണ്ടും അഞ്ഞൂറിന് മുകളില്‍ രോഗബാധിതര്‍, നേരിയ വര്‍ദ്ധനവ് അതിതീവ്രതാവിഭാഗത്തില്‍ ഉള്ളവര്‍ 1121 പേര്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 13,572 ഇന്ന്‍ രോഗമുക്തി നേടിയത് 1185 പേര്‍, മരണം 30.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 552 പേർ 1185 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 93.41 ശതമാനമായി ഉയർന്നു. അതേസമയം, 30 കോവിഡ് മരണവും 66 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ ഇരുപത്തിരണ്ടു വരെ രാജ്യത്ത് ഇതുവരെ ആകെ 61,41,968 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 48,367 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

മക്ക 53, മദീന ഹഫൂഫ് 42, മദീന 33, റിയാദ് 33, ദമ്മാം 31, തുടങ്ങി 82 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 13,572 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1121 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 330,798 ഉം മരണ നിരക്ക് 4542 ഉം 312,634 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പതിനഞ്ചു ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 970,165 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 23,146,095 , ആയി, ചികിത്സയിലുള്ളവര്‍ 7,412,880 പേര്‍..

publive-image

Advertisment