റിയാദ്: സൗദിയിൽ ഇന്ന് പുതിയ കോവിഡ് വാഹകര്‍ 418 പേർ 612 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 95.32 ശതമാനമായി ഉയർന്നു. അതേസമയം, 29 കോവിഡ് മരണവും 43 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ ജിദ്ദയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്റെ പിടിയിലുള്ളത്.. സെപ്തംബര്‍ മുപ്പത് വരെ രാജ്യത്ത് ഇതുവരെ ആകെ 64,91,493 സ്രവസാമ്പിളുകളില്‍ പി.സി.ആര് ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 47,320 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
മക്ക 31, റിയാദ് 31 ,യാമ്പു 29, ഹഫൂഫ് 25, മദീന 23 തുടങ്ങി 73 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 10,683 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 993 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 334,605 ഉം മരണ നിരക്ക് 4768 ഉം 319,154 ആയി..
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി മുപ്പത്തിയഞ്ച് ലക്ഷത്തിന് മുകളിലാണ് ഇതുവരെ , 1013589 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,187,431,ആയി, ചികിത്സയിലുള്ളവര്‍ 7694691 പേര്.