റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 221 പേർ 478 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 96.50 ശതമാനമായി ഉയർന്നു. അതേസമയം 16 കോവിഡ് മരണവും സ്ഥിരീകരിച്ചു. 63 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. നവംബര്‍ ഇരുപത്തിയൊന്നു വരെ രാജ്യത്ത് ഇതുവരെ ആകെ 92,18,646 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 47,445 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി .
കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരങ്ങള്‍, മദീന 22, ജുബൈല്‍ 12 ജിദ്ദ 12, മക്ക 12 തുടങ്ങി സൗദിയിലെ 44 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 6,983 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 796 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 354,527 ഉം മരണ നിരക്ക് 5729 ഉം രോഗമുക്തി നേടിയവര്‍ 341,956 ആയി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചു കോടി എഴുപത്തിമൂന്ന്‍ ലക്ഷത്തിന് മുകളിലാണ് ഇതുവരെ, 1,380,257 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 40,232,887 ആയി. ചികിത്സയിലുള്ളവര്‍ 16,426,859 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.