Advertisment

സൗദിയില്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള 348 പേര്‍ അടക്കം ആകെ കോവിഡ് ചികിത്സയിലുള്ളത് 2,115 പേരാണ് പുതിയ കേസുകള്‍ 216.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 216 പേരാണ് 205 പേർ സുഖം പ്രാപിക്കു കയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.71 ശതമാനമായി ഉയർന്നു. അതേസമയം 04 കോവിഡ് മരണവും സ്ഥിരീകരിച്ചു. 84 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദ് മേഖലയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജനുവരി ഇരുപത്തിയെഴ് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ അഞ്ചു ലക്ഷത്തിനടുത്തായി കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 12,128,395 സ്രവ സാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 46,333 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍ മക്ക 43, കിഴക്കന്‍ പ്രവശ്യ 45, നോര്‍ത്തേന്‍ ബോര്‍ഡ്‌ 06, നജ്റാന്‍ 9, അസീര്‍ 8 മദീന 7, ഹൈല്‍ , 4 അല്‍ഖസീം 4, തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 62 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.. ഇവരിൽ 348 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 367,023 ഉം മരണ നിരക്ക് 6,363 ഉം രോഗമുക്തി നേടിയവര്‍ 358,545 ആയി. രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയ ആളുകളുടെ എണ്ണം 2,115 ആണ്..

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 100,928,148 ആണ് ഇതുവരെ, 2,169,672 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 72,969,728 ആയി.ചികിത്സ യിലുള്ളവര്‍, 25,788,748 പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

Advertisment