Advertisment

സൗദിയില്‍ ഇന്ന്‍ പുതിയ കേസുകള്‍ 1428 സ്ഥിരീകരിച്ചു, രോഗമുക്തി നേടിയത് 1599 പേര്‍, മരണനിരക്ക് 37 , ചികിത്സയിലുള്ളവര്‍ 33,484 പേര്‍.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1428 പേർ. 1599 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.33. ശതമാനമായി ഉയർന്നു. അതേസമയം, 37 കോവിഡ് മരണവും രേഖപ്പെടുത്തി. 125 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

റിയാദ് 106, ഹഫൂഫ് 68, ജിസാന്‍ 59, ജിദ്ദ 57, മദീന 50 തുടങ്ങി 117 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 33,484 രോഗികൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1816 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 288,690 ഉം മരണസംഖ്യ 3167 ഉം രോഗമുക്തി നേടിയവർ 252,038 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് ഒമ്പത് വരെ രാജ്യത്ത് ഇതുവരെ ആകെ 37,45,562 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,846 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 19,811,790 ആണ് മരണസംഖ്യ,729,661 ഉം, രോഗമുക്തി നേടിയത്,12,750,384 പേരും ചികിത്സയില്‍ ഉള്ളവര്‍ 12,750,384 ആണ്

publive-image

Advertisment