Advertisment

സൗദിയില്‍ ഇന്ന്‍ 1257 പേര്‍ക്ക് പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു, രോഗമുക്തി നേടിയത് 1439 പേര്‍, മരണനിരക്ക് 32 , ചികിത്സയിലുള്ളവര്‍ 33,270 പേര്‍.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1257 പേർ. 1439 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.43. ശതമാനമായി ഉയർന്നു. അതേസമയം, 32 കോവിഡ് മരണവും രേഖപ്പെടുത്തി. 88 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

ദമ്മാം 65 , ഹഫൂഫ് 63, ഹൈല്‍ 62 , ബുറയിദ 59, മക്ക 58, ജിദ്ദ 52, മദീന 51, യാമ്പു 50, തുടങ്ങി 122 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 33,270 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1825 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 289,947 ഉം മരണസംഖ്യ 3199 ഉം രോഗമുക്തി നേടിയവർ 253,478 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പത്ത് വരെ രാജ്യത്ത് ഇതുവരെ ആകെ 38,13,274 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 58,424 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,046,642 മരണസംഖ്യ, , 734,556 , രോഗമുക്തി നേടിയത്, 12,916,143 ചികിത്സയില്‍ ഉള്ളവര്‍ 6,403,119.

publive-image

Advertisment