റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1569 പേർ. 2151 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 87.79 ശതമാനമായി ഉയർന്നു. അതേസമയം, 36 കോവിഡ് മരണവും രേഖപ്പെടുത്തി. 78 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ റിയാദിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.
ഹൈല്‍ 75, മക്ക 68, ജിദ്ദ 65, മദീന 60, ഖമിസ് മുഷിയാത് 57, ദമ്മാം 52, ഹഫൂഫ് 50 തുടങ്ങി 130 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 32,499 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1826 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 293,037 ഉം മരണസംഖ്യ 3269 ഉം നേടിയവർ 257,269 ആയി.
സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പന്ത്രണ്ടു വരെ രാജ്യത്ത് ഇതുവരെ ആകെ 40,01,103 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,676 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.
ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു 20,559,155 മരണസംഖ്യ,746,752 , രോഗമുക്തി നേടിയത്, 746,752 ചികിത്സയില്‍ ഉള്ളവര്‍ 6,340,995 പേര്‍ .