Advertisment

സൗദിയില്‍ ഇന്ന് കോവിഡ് രോഗമുക്തി നേടിയവര്‍ 2566 പേര്‍ ചികിത്സയില്‍ ഉള്ളവര്‍ 29,605 പേര്‍ , പുതിയ കേസുകള്‍ 1383

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 1383 പേർ. 2566 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 88.87 ശതമാനമായി ഉയർന്നു. അതേസമയം, 35 കോവിഡ് മരണവും രേഖപ്പെടുത്തി. 81 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

ഹൈല്‍ 77, ജിദ്ദ 69, റിയാദ് 63, ഹഫൂഫ് 58, മദീന 51, ദമ്മാം 44, തുടങ്ങി 128 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.29,605 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1782 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 295,902 ഉം മരണസംഖ്യ 3338 ഉം നേടിയവർ 262,959 ആയി.

സൗദിയിലെ ചെറുതും വലുതുമായ 204 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. ആഗസ്റ്റ് പതിന്നാല് വരെ രാജ്യത്ത് ഇതുവരെ ആകെ 41, 38,204 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 60,347 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി കടന്നു. 21,104,359, മരണസം ഖ്യ, , 758,062 , രോഗമുക്തി നേടിയത്, 13,951,773,ചികിത്സയില്‍ ഉള്ളവര്‍ 6,394,591 പേര്‍.

publive-image

Advertisment