Advertisment

സൗദിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകളില്‍ നേരിയ വര്‍ദ്ധന പുതിയ രോഗവാഹകര്‍ 175, രോഗമുക്തി നേടിയവര്‍ 156 രോഗമുക്തി നിരക്ക് 97.72 ശതമാനം.

author-image
admin
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 175 പേർ 156 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 97.72 ശതമാനമായി ഉയർന്നു. അതേസമയം 04 കോവിഡ് മരണവും സ്ഥിരീകരിച്ചു. 45 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ കിഴക്കന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 206 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. 2021 ജനുവരി പതിമൂന്ന് വരെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവര്‍ 178,338 പേര്‍. കോവിഡ് റിപ്പോര്‍ട്ട്‌ ചെയ്തതിന് ശേഷം ഇതുവരെ ആകെ 11,486,075 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 48,910 സ്രവ സാമ്പിളുകള്‍ ടെസ്റ്റ് നടത്തി,

കൂടുതല്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്ത നഗരങ്ങള്‍, റിയാദ് 43, മക്ക 43 മദീന 09, അസീര്‍ 08 തുടങ്ങി സൗദിയിലെ ചെറുതും വലുതുമായ 48 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.. ഇവരിൽ 307 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 364,271 ഉം മരണ നിരക്ക് 6,304 ഉം രോഗമുക്തി നേടിയവര്‍ 356.013 ആയി. രാജ്യത്ത് നിലവില്‍ കോവിഡ് പോസറ്റിവ് ആയ ആളുകളുടെ എണ്ണം 1954 ആണ്..

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 9.2 കോടി കടന്നു. ഇതുവരെ, 1,972,689 പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം, 65,968,265 ആയി.ചികിത്സയിലുള്ളവര്‍, 24,178,708, പേര്‍ ലോകത്ത് കോവിഡ് ബാധിതരുടെ, എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്.

Advertisment