Advertisment

കോവിഡ് വാക്‌സിൻ എന്ന് നമുക്ക് ലഭ്യമാകും ?

New Update

വാക്സിന്റെ ആദ്യ ട്രയൽ, രണ്ടാം ട്രയൽ ഒടുവിൽ ഹ്യുമൻ ട്രയൽ ഇതൊക്കെ നമ്മൾ ഇപ്പോൾ സ്ഥിരം കേൾ ക്കുന്ന വാക്കുകളാണ്. എന്നാൽ കോവിഡ് പ്രതിരോധിക്കാനുള്ള വാക്സിൻ എന്നാണ് നമുക്ക് ലഭ്യമാകുക ? അതാണ് ജനങ്ങൾ അറിയാനാഗ്രഹിക്കുന്നത്. കാരണം 8 മാസമായി ലോകം ഈ മഹാമാരിയുടെ പിടിയി ലാണ്.

Advertisment

publive-image

ഇപ്പോൾ ലോകമാകെ വിവിധ രാജ്യങ്ങളിലായി 32 ൽപ്പരം ലാബുകളിൽ കോവിഡ് വാക്‌സിനുള്ള പരീക്ഷണങ്ങൾ തുടരുകയാണ്. പലതും രണ്ടാം ഘട്ടത്തിലും ചിലത് മൂന്നാം ഘട്ടത്തിലുമാണ്.

എന്നാൽ റഷ്യയാണ് ഇപ്പോൾ ഏറ്റവും മുന്നിൽ. 2020 ആഗസ്റ്റ് 11 ന് അവർ വാക്‌സിൻ കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. അതായത് കഴിഞ്ഞ രണ്ടു മാസമായി അവർ മരുന്നിന്റെ ഹ്യുമൻ ട്രയൽ നടത്തി പൂർണ്ണമായും വിജയിച്ചതായും പ്രസിഡണ്ട് വ്ളാദിമിർ പുട്ടിന്റെ മകൾക്കും വാക്‌സിൻ കുത്തിവയ്പ്പ് നടത്തിയതായും വെളിപ്പെടുത്തുകയുണ്ടായി.

publive-image

റഷ്യയുടെ വാക്സിനായ SPUTNIK V മറ്റു രാജ്യങ്ങളിൽ ഹ്യുമൻ ട്രയൽ നടത്തിയിട്ടില്ല. വിവിധ രാജ്യങ്ങളിൽ ഹ്യുമൻ ട്രയൽ നടത്തി വിജയിച്ചെങ്കിൽ മാത്രമേ ലോകവിപണിയിൽ അത് ഫലവത്തായി ഉപയോഗിക്കാൻ കഴിയുകയുള്ളു. അതിനുള്ള തയ്യറെടുപ്പിലാണ് ഇപ്പോൾ റഷ്യ. ഇന്ത്യ, ഫിലിപ്പീൻസ്,ബ്രസീൽ, സൗത്ത് ആഫ്രിക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ റഷ്യൻ വാക്‌സിന്റെ ട്രയൽ നടക്കാൻ പോകുകയാണ്.ആ ട്രയൽ വിജയിച്ചാൽ 2021 ജനുവരിമാസത്തോടെ ഇന്ത്യയിലും റഷ്യൻ വാക്സിൻ ലഭ്യമാകുമെന്ന് കരുതാം.

റഷ്യ ഈ മാസംതന്നെ തങ്ങളുടെ പൗരന്മാർക്ക് ഈ പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് ആരംഭിക്കാൻ പോകുകയാണ്. 20 രാജ്യങ്ങളിൽ നിന്നായി ഒരു കോടി ഡോസ് വാക്‌സിനുള്ള അന്വേഷണങ്ങൾ റഷ്യക്ക് ലഭിച്ചിട്ടുമുണ്ട്. ഒരു വർഷം 50 കോടി ഡോസ് വാക്‌സിൻ നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്.

publive-image

രണ്ടാമത്തേത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്‌സിനാണ്. ഇപ്പോൾ അതിന്റെ അവസാനഘട്ട ട്രയലുകൾ വിവിധ രാജ്യങ്ങളിൽ നടക്കുകയാണ്‌. ദക്ഷിണാഫ്രിക്ക,അമേരിക്ക, ബ്രസീൽ,ബ്രിട്ടൻ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലുള്ള ഏകദേശം 50000 ആളുകളിലാണ് ഈ അവസാനഘട്ട പരീക്ഷണം നടക്കുന്നത്. ഇതുവരെ നടത്തിയ പരീക്ഷണനിരീക്ഷണങ്ങളിൽ വളരെയേറെ സുരക്ഷിതമായ വാക്‌സിനായാണ് ഇതറിയപ്പെടുന്നത്.

Oxford's AZD122 എന്ന വാക്‌സിൻ ഇന്ത്യയിൽ Covishield എന്നാണറിയപ്പെടുക . ഈ വാക്‌സിന്റെ ഇന്ത്യയിലെ നിർമ്മാതാക്കളായ പൂണെയിലെ സിറം ഇൻസ്റ്റിട്യൂട്ട് ആണ് ഇന്ത്യയിൽ ഇതിന്റെ ഫൈനൽ സ്റ്റേജ് ഹ്യുമൻ ട്രയലുകൾ നടത്താൻ പോകുന്നത്. 12 സ്ഥലങ്ങളിലായി അതിനുള്ള വാളന്റീയർമാരെയും അവർ തെരഞ്ഞെടുത്തുകഴിഞ്ഞു.അതിനുശേഷം മൂന്നുമാസക്കാലം മരുന്നിന്റെ സുരാക്ഷാനിരീക്ഷണ കാലഘട്ട മായിരിക്കും.

അവസാനഘട്ട ട്രയൽ വിജയമായാൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്‌സിൻ ജനുവരി മാസത്തിൽത്തന്നെ ഇന്ത്യൻ മാർക്കറ്റുകളിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

publive-image

അമേരിക്കയിലെ മോഡേൺ വാക്സിൻ കമ്പനി നിർമ്മിക്കുന്ന കോവിഡ് വാക്സിന്റെ രണ്ടു ഘട്ടങ്ങളിലെ പരീക്ഷണങ്ങളും വിജയമായിരുന്നു.കഴിഞ്ഞ ജൂലൈ 15 നായിരുന്നു രണ്ടാം ഘട്ട പരീക്ഷണങ്ങൾ. അവരുമി പ്പോൾ ലോകമെമ്പാടുമുള്ള 30000 ആളുകളിൽ മൂന്നാമത്തേതും അവസാനഘട്ടത്തിലേതുമായ പരീക്ഷണ ങ്ങൾക്ക് തയ്യാറെടുക്കുകയാണ്.ജനുവരിയിൽ ഇതും മാർക്കറ്റിലെത്തിക്കാനാണവർ ശ്രമിക്കുന്നത്.

ചൈനയിലെ സ്വകാര്യ കമ്പനിയായ 'സിനോവാക് ബയോടെക്' ( Sinovac Biotech ) നിർമ്മിക്കുന്ന CoronaVac വാക്‌സിൻ ഇപ്പോൾ ബ്രസീലിൽ 9000 ആളുകളിൽ ട്രയൽ നടക്കുകയാണ്‌. അവസാനഘട്ട ട്രയൽ നടക്കുന്ന ലോകത്തെ മൂന്നാമത്തെ വാക്‌സിനാണ് ചൈനയുടെ CoronaVac. ഇതും 2021 ജനുവരിക്കുമുമ്പ് മാർക്കറ്റിൽ ലഭിക്കുമെന്ന് കണക്കാക്കുന്നു.

ഇതുകൂടാതെ ഇന്ത്യയിൽ മറ്റു രണ്ടു കമ്പനികളും വാക്‌സിൻ നിർമ്മാണത്തിന്റെ അവസാനഘട്ടങ്ങളിലാണ് എത്തിനിൽക്കുന്നത്. Bharat Biotech International Ltd ഉം സൈഡസ് കാഡില്ലാ ഹെൽത്ത് കെയർ ലിമിറ്റഡ് ഉമാണ്( Zydus Cadila ) ആ കമ്പനികൾ. അതോടൊപ്പം ഭാരതസരക്കാർ ഉടമസ്ഥതയിലുള്ള Indian Council of Medical Reserch ഉം National Institute of Virology യും കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ വ്യാപ്രുതരാണ്.

ഇതോടൊപ്പം അമേരിക്ക, ജർമ്മനി ,ഫ്രാൻസ് ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പല കമ്പനികളിലായി കോവിഡ് വാക്സിനായുള്ള പരീക്ഷണങ്ങൾ വിവിധ ഘട്ടങ്ങളിലായി മുന്നേറുകയാണ്.

പരീക്ഷണങ്ങൾ ഇതേ രീതിയിൽ മുന്നോട്ടും വിജയകരമായി നീങ്ങിയാൽ 2020 ഡിസംബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ലോകമാകെ എത്തുമെന്ന് നമുക്ക് കരുതാം. അതോടെ ഈ മഹാമാരിയെ പൂർണ്ണമായും പിടിച്ചുകെട്ടാൻ കഴിയുമെന്നും പ്രതീക്ഷിക്കാം.

വാക്‌സിൻ വന്നെത്താതെ ഈ മഹാമാരിക്ക് ശമനമുണ്ടാകുകയില്ലെന്നു മാത്രമല്ല റോഡ് ,ട്രെയിൻ, വിമാനമാ ർഗ്ഗമുള്ള സുഗമമായ ഗതാഗതവും, വിദ്യാഭ്യാസ - തൊഴിൽ മേഖലകളിലെ സാധാരണനിലയും കൈവരി ക്കാൻ സാധിക്കുകയുമുള്ളൂ എന്നതാണ് വസ്തുത. അതായത് നമ്മുടെ സാമൂഹ്യജീവിതവും വിലക്കുകളില്ലാത്ത പരസ്പ്പര സമാഗമവും പൂർവ്വസ്ഥിതിയിലാകണമെങ്കിൽ നമുക്കിനിയും ഏകദേശം 6 മാസം മുതൽ ഒരു കൊല്ലക്കാലത്തോളം ജാഗരൂകരായി കാത്തിരിക്കേണ്ടിവരുമെന്നർത്ഥം.

COVID VACCIN
Advertisment