Advertisment

കമ്പിളി നാരകം നടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

author-image
സത്യം ഡെസ്ക്
Updated On
New Update

കേരളത്തിലെ ഗ്രാമങ്ങളില്‍ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് കമ്പിളി നാരകം. ബബ്ലൂസ് നാരകം, അല്ലി നാരങ്ങ, മാതോളിനാരങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍ ഇത് അറിയപ്പെടുന്നു. ഇടത്തം വലിപ്പത്തില്‍ വളരുന്ന മരമാണിത്. നാരക കുടുംബത്തിലെ ഏറ്റവും വലിയ ഫലം ഇവയുടേതാണ്. റുട്ടേസിയ സസ്യകുലത്തില്‍പ്പെട്ടതാണ് കമ്പിളി നാരകം. സിട്രിസ് ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്രനാമം.

Advertisment

publive-image

വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയതാണ് കമ്പിളി നാരകം. വൈറ്റമിന്‍ സി, ജലാംശം, ട്രോട്ടീന്‍, കൊഴുപ്പ്, അജം, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തപുഷ്ടി ഉണ്ടാക്കാനും കമ്പിളി നാരകം ഉപകരിക്കും. മാത്രമല്ല ദാഹത്തിനും ക്ഷീണത്തിനും ഇത് ഉത്തമമാണ്.

ചുവപ്പ്, വെള്ള നിറങ്ങളിലാണ് കമ്പിളി നാരകങ്ങളുള്ളത്. നാരങ്ങയുടെ ഉള്‍ക്കാമ്പിലെ നിറത്തിന് അനുസരിച്ചാണ് പേര്. ചുവപ്പ് നിറമുള്ളതാണ് സാധാരണ കാണപ്പെടുന്നത്. പുളിയും മധുരവും ചവര്‍പ്പും കലര്‍ന്ന രുചിയാണ് ഉള്‍ക്കാമ്പിന്. കട്ടിയുള്ള പുറം തോട് പാകമാകുമ്പോള്‍ ഇളം മഞ്ഞ നിറമാകും. പുറംതോട് പൊളിച്ച് ഉള്‍ഭാഗം എടുക്കാം. ഉള്‍ഭാഗം നന്നായി പഴുത്ത കായ്കള്‍ക്ക് സാമാന്യം നല്ല മധുരവുമുണ്ടാകും. കമ്പിളി നാരങ്ങ ഉപയോഗിച്ച് ജ്യൂസ്, സ്‌ക്വാഷ് എന്നിവയുണ്ടാക്കാന്‍ കഴിയും.

നടുന്ന രീതി

കമ്പിളി നാരകത്തിന്റെ വളര്‍ച്ചയ്ക്ക് കേരളത്തിലെ മണ്ണും കാലാവസ്ഥയും വളരെ അനുയോജ്യമാണ്. വിത്തുപാകി മുളപ്പിച്ച തൈകളും വേരുപിടിപ്പിച്ച കമ്പുകളും നടാം. ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ അടിവളമായി ചേര്‍ത്ത് കുഴികളില്‍ തൈ നടണം. വേനലില്‍ നനയ്ക്കുകയും പുതയിടുകയും വേണം.

lemon lemon plant farming
Advertisment