Advertisment

നഷ്ടമായതെല്ലാം... (കവിത)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

പുഴയോരത്തെവിടെയൊ

നഷ്ടമായ മാനസം തേടി...

പുലരുവോളം

നിലാവെളിച്ചത്തിലലഞ്ഞു..

ഇന്നലയുടെ തീരങ്ങളിൽ

നഷ്ടമാക്കിയാ

ഓർമകളൊക്കെയും,

അലതല്ലിയൊഴുകുന്നതും കണ്ടു.

കുന്നുപോലെ മാലിന്യങ്ങൾ..

ഒപ്പമോഴുകിചേർന്നുവെൻ

ഓർമകളും.

നഷ്ടങ്ങളുടെ മുഖങ്ങളൊക്കെയും,

ഛായങ്ങൾ ചേർത്തൊരു ചിത്രമായി..

പുഴയുടെ ഓളങ്ങളിൽ നൃത്തമാടി.

ഭയന്നുവിറച്ചാരോ പാടിയ

പല്ലവിയും ഓളങ്ങളിൽ

ചേർന്നോഴുകി.

അടുത്തരാവിലും

പകലിലും ഞാനെന്റെ

മാനസം തേടി യാത്രതുടരും.

തേടിയോടുവിൽ കണ്ടെത്തും വരെ.

Advertisment