Advertisment

ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിക്കുന്നത് ഒഴിവാക്കാം....

New Update

മലയാളിയുടെ ഭക്ഷണത്തില്‍ ഒഴിച്ച്‌ കൂടാനാവാത്ത ഒന്നാണ് തൈര് . ചോറിനൊപ്പം കഴിക്കാവുന്ന മികച്ച ഒരു ഭക്ഷണമായ തൈര് ആരോഗ്യഗുണങ്ങളാലും സമ്പന്നമാണ്.

Advertisment

publive-image

 

കാല്‍സ്യം, വിറ്റമിന്‍ ബി - 2, വിറ്റമിന്‍ -ബി 12, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹിക്കാനും എളുപ്പമാണ്. എന്നാല്‍ ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കരുത്. അത് ഏതൊക്കെ ഭക്ഷണങ്ങളാണെന്ന് നോക്കാം.

പാല്‍

പാലും തൈരും മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ്. പാലും തൈരും ഒരുമിച്ചു കഴിച്ചാല്‍ ഡയേറിയ, അസിഡിറ്റി, വായുകോപം ഇവയ്ക്കു കാരണമാകും.

മാങ്ങ

മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. ഇത് ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കുകയും ചര്‍മ്മപ്രശ്നങ്ങള്‍ക്കും ശരീരത്തില്‍ വിഷാംശം ഉണ്ടാകാനും കാരണമാകും.

ഉഴുന്നു പരിപ്പ്

ഉഴുന്നിനൊപ്പം തൈര് കഴിക്കുന്നത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിള്‍, ബ്ലോട്ടിങ്, ഡയേറിയ ഇവയ്ക്കു കാരണമാകും.

മത്സ്യം

പ്രോട്ടീന്‍ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണങ്ങള്‍ ഒരുമിച്ചു കഴിക്കരുത്. സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തില്‍ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. ഇത് ദഹനക്കേടിനും ഉദരപ്രശ്നങ്ങള്‍ക്കും കാരണമാകും.

curd product
Advertisment