New Update
/sathyam/media/media_files/E3BDkghN6PA2BzIENEQa.jpg)
'സനാതന ധർമ്മ'ത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ യുവജനക്ഷേമ കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിന്റെ രാജി ആവശ്യപ്പെട്ട് ബംഗാൾ പ്രവിശ്യാ ഹിന്ദു മഹാസഭ. പരാമർശത്തിനെതിരെ ശക്തമായ എതിർപ്പ് ഉന്നയിച്ച് ഹിന്ദുത്വ സംഘടന തമിഴ്നാട് ഗവർണർ ആർഎൻ രവിക്ക് കത്തയച്ചു.
Advertisment
സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ വൈറസ് തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ സ്റ്റാലിൻ, രാജ്യത്ത് ജീവിക്കുന്ന ദശലക്ഷക്കണക്കിന് സനാതനികളുടെ (ഹിന്ദുക്കളുടെ) മതവികാരത്തെ വ്രണപ്പെടുത്തിയതായി കത്തിൽ ആരോപിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് നിരവധി ഹിന്ദുത്വ സംഘടനകളും ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും എതിർപ്പുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us