ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

ഗവര്‍ണര്‍ പുതിയ ചീഫ് ജസ്റ്റിസിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

author-image
shafeek cm
New Update
justice ashish jitendra

justice ashish jitendra with pinarayi vijayan and arif muhammed khan

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ചുമതലയേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Advertisment

രാവിലെ 11നു നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി. വേണു വായിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ പുതിയ ചീഫ് ജസ്റ്റിസിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും അദ്ദേഹത്തിനു പൂച്ചെണ്ടു നല്‍കി.

നിയമ വകുപ്പ് മന്ത്രി പി. രാജീവ്, തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് മേരി ജോസഫ്, ജസ്റ്റിസ് പി. സോമരാജന്‍, ജസ്റ്റിസ് വി.ജി. അരുണ്‍, ജസ്റ്റിസ് സോഫി തോമസ്, ജസ്റ്റിസ് സി.എസ്. സുധ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍, ഗുജറാത്ത് ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശുതോഷ് ശാസ്ത്രി, ജസ്റ്റിസ് നിര്‍സാര്‍ എസ്. ദേശായി, ജസ്റ്റിസ് ദേവന്‍ എം. ദേശായി, കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക് ദര്‍വേശ് സാഹെബ്, നിയമ സെക്രട്ടറി വി. ഹരി നായര്‍, അഡ്വക്കറ്റ് ജനറല്‍ ഗോപാലകൃഷ്ണക്കുറുപ്പ്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ശാരദ മുരളീധരന്‍, ബിശ്വനാഥ് സിന്‍ഹ, എ. ജയതിലക്, സംസ്ഥാന സര്‍ക്കാരിലെയും ഹൈക്കോടതിയിലേയും ഉന്നത ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

justice ashish jitendra pinarayi vijayan arif muhammed khan
Advertisment