Advertisment

സിമി റോസ്‌ബെല്ലിന്റെ ആരോപണം തള്ളി കെ സുധാകരന്‍

ഇക്കാര്യം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

New Update
k sudhakaran speaks

തിരുവനന്തപുരം: എഐസിസി അംഗം സിമി റോസ്‌ബെല്ലിന്റെ ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആരോപണം കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

Advertisment

പാർട്ടിയിലെ തന്‍റെ അവസരങ്ങൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിഷേധിക്കുന്നുവെന്ന പരാതിയുമായാണ് സിമി റോസ്ബെൽ ജോൺ രംഗത്തുവന്നത്. കെപിസിസി പ്രസിഡന്‍റ് അടക്കം മറ്റു നേതാക്കളുടെ പിന്തുണ ഉണ്ടായിട്ടും പാർട്ടി ഭാരവാഹിത്വത്തിലേക്ക് വരാൻ സതീശൻ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. ഇനിയും ഈ അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്നും സിമി മുന്നറിയിപ്പ് നൽകുന്നു.

Advertisment