/sathyam/media/media_files/aukXVXZYTc91BWpzkkMo.jpg)
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ബിഷ്ണുപൂർ ജില്ലയിലെ കാങ്‌വായ്, ഫൗഗക്‌ചാവോ മേഖലകളിൽ മെയ്തെയ് വിഭാഗം പൊലീസുമായി ഏറ്റുമുട്ടി. ബിഷ്ണുപുർ അതിർത്തി ഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘർഷ സാഹചര്യം രൂപപ്പെട്ടത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിൽ 17 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
സംഘർഷ സാഹചര്യത്തിൽ കിഴക്കേ ഇംഫാലിലും പടിഞ്ഞാറൻ ഇംഫാലിലും ജില്ലാ മജിസ്‌ട്രേറ്റുകള്‍ നേരത്തെ പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചു. ഇംഫാൽ താഴ്‌വരയിലുടനീളം രാത്രി കർഫ്യൂവിന് മുകളിൽ പകൽ സമയത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ആശുപത്രികൾ, വൈദ്യുതി, പിഎച്ച്ഇഡി, പെട്രോൾ പമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി തുടങ്ങിയ അവശ്യ സേവനങ്ങളിലെ ആളുകളുടെ സഞ്ചാരം, പത്ര-ഇലക്‌ട്രോണിക് മാധ്യമങ്ങൾ, കോടതികളുടെ പ്രവർത്തനം എന്നിവയെ കര്‍ഫ്യുവില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us