50 കഴിഞ്ഞവര്‍ക്ക് എന്തിന് ഫ്ളൈയിങ് കിസ് കൊടുക്കണം, രാഹുലിന് പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ല; സ്മൃതിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ; വിവാദം

ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികള്‍ക്ക് ക്ഷാമമൊന്നുമില്ല.

New Update
neetu singh rahul gandhi

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പെണ്‍കുട്ടികളെ കിട്ടാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിങ്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍. നിരവധി ചെറുപ്പക്കാരികളായ പെണ്‍കുട്ടികളുള്ളപ്പോള്‍ രാഹുലെന്തിന് 50 വയസുള്ളവര്‍ക്ക് ഫ്ളൈയിങ് കിസ് കൊടുക്കണമെന്നും നീതു ചോദിച്ചു.

Advertisment

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുസിങിന്റെ ഈ വിവാദ പരാമര്‍ശം. ഞങ്ങളുടെ നേതാവ് രാഹുലിന്റെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടികള്‍ക്ക് ക്ഷാമമൊന്നുമില്ല. അദ്ദേഹത്തിന് ഫ്ളൈയിങ് കിസ് കൊടുക്കണമെങ്കില്‍ തന്നെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്ക് കൊടുത്താല്‍ പോരെ.

50 കഴിഞ്ഞവര്‍ക്ക് കൊടുക്കേണ്ട കാര്യമെന്താണ്. ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. അവര്‍ പറഞ്ഞു. എന്നാല്‍, ഈ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത് വന്നു. രാഹുലിനെ പിന്തുണയ്ക്കാന്‍ സ്ത്രീവിരുദ്ധ മനസുള്ളവര്‍ കോണ്‍ഗ്രസില്‍ ഉണ്ടെന്ന് ബിജെപി ആരോപിച്ചു.

rahul gandhi bihar latest news neethu singh
Advertisment