Advertisment

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ

ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ മുൻ കേന്ദ്രമന്ത്രി ഒഴിയുന്നതായും  ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ മുൻ കേന്ദ്രമന്ത്രി അറിയിച്ചു.

New Update
sadananda gowda.jpg

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ. ബുധനാഴ്ച ഹാസനിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സദാനന്ദ ഗൗഡ പ്രഖ്യാപിച്ചത്. 

“തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇനി തുടരേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. 30 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടി എനിക്ക് എല്ലാം തന്നു. ഞാൻ 10 വർഷം എംഎൽഎയായും 20 വർഷം എംപിയായും ഒരു വർഷം മുഖ്യമന്ത്രിയായും നാലു വർഷം സംസ്ഥാന പാർട്ടി അധ്യക്ഷനായും നരേന്ദ്ര മോഡി സർക്കാരിൽ ഏഴു വർഷം കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു. ഇതിൽ കൂടുതൽ ഞാൻ ആഗ്രഹിച്ചാൽ അത് സ്വാർത്ഥതയായി പോകും,”- സദാനന്ദ ഗൗഡ പറഞ്ഞു.

ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ മുൻ കേന്ദ്രമന്ത്രി ഒഴിയുന്നതായും  ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ മുൻ കേന്ദ്രമന്ത്രി അറിയിച്ചു. പാർട്ടിയിൽ നിന്ന് പരമാവധി നേട്ടം കൈവരിച്ചിട്ടുണ്ടെന്നു കൂടുതലൊന്നും ഇനി ആഗ്രഹക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

#sadananda gowda
Advertisment