നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് സ്മൃതി ഇറാനിയെ; ആകാശവാണിയില്‍ അവതാരകയായി കേന്ദ്രമന്ത്രി; 'നയീ സോച് നയീ കഹാനി' മന്‍ കി ബാത്ത് മോഡല്‍ വീണ്ടും

ആദ്യ ലക്കത്തില്‍ പ്രധാനമന്ത്രി സ്വനിധി യോജന, മുദ്ര യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുമായും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെയും നൈപുണീവികസന സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുമായും സ്മൃതി ഇറാനി നേരിട്ട് സംസാരിച്ചു.

author-image
shafeek cm
New Update
smriti irani radio.jpg

ആകാശവാണിയില്‍ അവതാരകയായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. സ്ത്രീശാക്തീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് വനിതകളോട് ചോദിച്ചറിയാനുള്ള പരിപാടിയാണ് മന്ത്രി അവതരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മന്‍ കി ബാത്തു’മായി ചേര്‍ന്നുനനില്‍ക്കുന്നതാണിതെന്ന് മന്ത്രി പറഞ്ഞു. 

Advertisment

‘നയീ സോച് നയീ കഹാനി’ എന്ന പേരിട്ടിരിക്കുന്ന പരിപാടി ആകാശവാണിയില്‍ പ്രതിവാരത്തിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യ ലക്കത്തില്‍ പ്രധാനമന്ത്രി സ്വനിധി യോജന, മുദ്ര യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളുമായും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെയും നൈപുണീവികസന സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരുമായും സ്മൃതി ഇറാനി നേരിട്ട് സംസാരിച്ചു.

ബുധനാഴ്ചകളില്‍ പ്രക്ഷേപണം ചെയ്യുന്ന തത്സമയ റേഡിയോ പ്രഭാഷണ പരിപാടി 13 ലക്കങ്ങളുണ്ടാകും. 'സ്ത്രീകളും സംരംഭങ്ങളും' എന്ന പേരിലാണ് ആദ്യത്തെ ലക്കം പ്രക്ഷേപണം ചെയ്തത്. രണ്ടാം ലക്കത്തില്‍ വനിതാ കായികതാരങ്ങളെക്കുറിച്ചാണ് മന്ത്രി സംസാരിച്ചത്.

latest news smriti irani
Advertisment