‘കേരളത്തിലെ സ്ത്രീകള്‍ മോദിക്കൊപ്പം’; വി മുരളീധരന്‍

യു ഡി എഫ് നേതാക്കള്‍ എത്ര വെള്ളം കോരിയാലും പിണറായിയെ ഭരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

New Update
v muralidharan

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ മോദിക്കൊപ്പമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്നലെ നടന്നത് മഹിളാ ശക്തി പ്രധാനമന്ത്രിക്കൊപ്പം എന്ന രീതിയിലാണ്. വനിതാ സംവരണ ബില്‍ മോദി നടപ്പിലാക്കിയ ശേഷം മഹിളാ സംഘടനകള്‍ ഒരക്ഷരം മിണ്ടുന്നില്ല.

Advertisment

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടങ്ങിയിട്ടുണ്ട്. പാര്‍ലമെന്റിലേക് യു ഡി എഫും നിയമസഭയിലേക്ക് സിപിഐഎം എന്നതാണ് ധാരണ. യു ഡി എഫ് നേതാക്കള്‍ എത്ര വെള്ളം കോരിയാലും പിണറായിയെ ഭരിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

സി പിഐ എം കേന്ദ്ര നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത് വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി ജയിക്കട്ടെയെന്നാണ്. വയനാട്ടില്‍ നിന്ന് ജയിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി എവിടെ നിന്നും ജയിക്കില്ല. അങ്ങനെ വന്നാല്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിക്ക് അംഗത്വമില്ലാതെയാകുമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

latest news v muralidharan
Advertisment