വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയതില്‍ നീരസം പ്രകടിപ്പിച്ച് കെ സുധാകരന്‍

കെപിസിസി പ്രസിഡന്റിന്റെ നീരസം മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാന്‍ നോക്കി. 11.5 നല്ലേ വാര്‍ത്താ സമ്മേളനം തീരുമാനിച്ചതെന്ന് ചോദിച്ചു.

New Update
vd sudha.jpg

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ വൈകിയെത്തിയതില്‍ നീരസം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പ്രതിപക്ഷ നേതാവിനെതിരെ സുധാകരന്‍ തെറി പ്രയോഗം നടത്തി. ആലപ്പുഴയിലായിരുന്നു വാര്‍ത്താ സമ്മേളനം.

Advertisment

മുന്‍ ഡിസിസി പ്രസിഡന്റ് വിളിച്ച ചെസ്സ് ടൂര്‍ണമെന്റ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്നാണ് പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.പത്ത് മണിക്കായിരുന്നു സംയുക്ത വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. 10.30 നാണ് കെപിസിസി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. 11 മണിയോടെയാണ് വി ഡി സതീശന്‍ എത്തിയത്. തുടര്‍ന്ന് കെപിസിസി പ്രസിഡന്റിന്റെ നീരസം മനസ്സിലാക്കിയ പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാന്‍ നോക്കി. 11.5 നല്ലേ വാര്‍ത്താ സമ്മേളനം തീരുമാനിച്ചതെന്ന് ചോദിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിന് വഴക്കുണ്ടാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.

vd satheesan response k sudhakaran
Advertisment