Current Politics
ബിജെപിയും യുഡിഎഫും നേര്‍ക്കുനേര്‍ പോരാടുന്ന പാലക്കാട്ട് ഫലം പ്രവചനാതീതം. മണ്ഡലത്തില്‍ പരമാവധി പോളിംഗ് ലക്ഷ്യമിട്ട് മുന്നണികള്‍. 2021ല്‍ 3859 വോട്ടിന് കപ്പിനും ചുണ്ടിനുമിടയില്‍ പോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ ബിജെപി. സിപിഎം വോട്ടുമറിച്ചില്ലെങ്കില്‍ കനത്ത ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ്. ഇത്തവണ ജയമുറപ്പിച്ച് എല്‍ഡിഎഫും. പാലക്കാട്ട് കട്ടയ്ക്ക് കട്ട പോരാട്ടവുമായി മൂന്നു മുന്നണികളും
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരി റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കാൻ കേന്ദ്രം. പകുതിചെലവ് നൽകാമെന്ന സംസ്ഥാനത്തിന്റെ ഉറപ്പിൽ പദ്ധതി മുന്നോട്ട്. ചെലവ് പങ്കിടുന്ന കരാർ ഉടൻ തയ്യാറാവും. ഇടുക്കിയിലേക്ക് ട്രെയിൻ ചൂളംവിളിച്ചെത്തും. ടൂറിസത്തിനും ചരക്കുനീക്കത്തിനും വ്യാപാരത്തിനും ഗുണകരം. ശബരിപാതയിൽ ഭരണങ്ങാനത്തടക്കം 14 സ്റ്റേഷനുകൾ. റബറിനും സുഗന്ധവ്യജ്ഞനങ്ങൾക്കും നല്ലകാലം വരും
പാലക്കാട് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ബിജെപിക്ക് കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്; സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയതോടെ ബിജെപി ക്യാമ്പ് ഭിന്നതയുടെ കൂടാരമായി ! സന്ദീപിന് മേൽ കണ്ണുണ്ടായിരുന്ന സിപിഎമ്മിനും തിരിച്ചടി; സന്ദീപിന്റെ വരവിൽ പ്രതീക്ഷയോടെ യുഡിഎഫ്, ഞെട്ടലോടെ ബിജെപിയും !
ഉരുൾ വിഴുങ്ങിയ വയനാടിനായി കേരളം ചോദിച്ച 3450 കോടിയുടെ സഹായം കേന്ദ്രം പൂർണമായി തള്ളിയിട്ടില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ സാധ്യത. ഇതിനായി ഉന്നതാധികാര സമിതി ഉടൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേരളം പോലും ആവശ്യപ്പെട്ടിട്ടില്ല. പുനരധിവാസത്തിന് കേന്ദ്രനിധിയിൽ നിന്ന് പണമെത്തും. വായ്പകൾ എഴുതിത്തള്ളുന്നതിലും തീരുമാനം ഉടൻ. വയനാടിന് ആശ്വാസവാർത്ത
ഇന്നലെ ബിജെപി, ഇന്ന് കോണ്‍ഗ്രസ്. ആര്‍എസ്എസ് കാര്യാലയം നിര്‍മ്മിക്കാന്‍ ഭൂമി സൗജന്യമായി നല്കിയ കുടുംബത്തില്‍ നിന്നും സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തുമ്പോള്‍ പകച്ച് ബിജെപി. തെരഞ്ഞെടുപ്പിനിടെ സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായ യുവ ബിജെപി നേതാവിലൂടെ ബിജെപിക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് നല്കി കോണ്‍ഗ്രസ്. ഇരുചെവിയറിയാതെ തന്ത്രങ്ങളൊരുക്കി സതീശനും കൂട്ടരും !