Current Politics
ബിജെപിയിൽ ഇനി ഭിന്നതയുടെ കാലം ! പാലക്കാട്ടെ നാണംകെട്ട തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രന് എതിരെ പടയൊരുക്കം തുടങ്ങി കഴിഞ്ഞു. ആദ്യവെടി പൊട്ടിച്ചത് ബിജെപി ദേശിയ കൗൺസിൽ അംഗവും പാലക്കാട്ടെ മുതിർന്ന നേതാവുമായ എൻ.ശിവരാജൻ തന്നെ ! എത്ര തോറ്റാലും വീണ്ടും മത്സരിക്കുന്ന കൃഷ്ണകുമാറിനോട് ജനങ്ങൾക്ക് താല്പര്യമില്ല, മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഫലം മാറുമായിരുന്നെന്ന് തുറന്നടിച്ച് ശിവരാജൻ
മഹാരാഷ്ട്രയില്‍ ഇനി മഹായുതി യുഗം ! എന്‍.ഡി.എ തരംഗം ആഞ്ഞടിച്ചതോടെ ചിത്രത്തിൽ പോലുമില്ലാതായ ഇന്ത്യാ സഖ്യം ഒടുവിൽ തോല്‍വിയും സമ്മതിച്ചു. 288 സീറ്റുകളില്‍ 230ഉം എന്‍ഡിഎ തൂത്തുവാരിയപ്പോൾ ഇന്ത്യ സംഖ്യം 46 സീറ്റിൽ ഒതുങ്ങി. വമ്പൻ ജയത്തിലേക്ക് നയിച്ചത് അജിത് പവാറിന്റെ വരവും മുന്നണിയുടെ യോജിപ്പും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ മുഖ്യമന്ത്രിയും ഫഡ്നാവിസ് തന്നെ !
രാഷ്ട്രീയ എതിരാളികളുടെയും പാർട്ടിയിലെ എതിർ ശബ്ദങ്ങളുടെയും വായടപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിച്ചെടുത്തതോടെ വി.ഡി സതീശന്റെ പൊളിറ്റിക്കൽ ഗ്രാഫും ഉയരങ്ങളിലേക്ക്. ചേലക്കരയിൽ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനുള്ള സതീശന്റെ തന്ത്രങ്ങൾക്ക് തിരിച്ചടിയായത് യുഡിഎഫ് സ്ഥാനാർഥിയുടെ മികവില്ലായ്മ. കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി സതീശന്റെ കൈകളിൽ ഭദ്രം !
അതിശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചിട്ടും ചേലക്കരയിലെ തോൽവിക്ക് പിന്നിൽ രമ്യാ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വം മാത്രം. 6 മാസം മുമ്പ് പരാജയത്തിന്റെ പടുകുഴിയിൽ വീണ രമ്യയ്ക്ക് വീണ്ടും സ്ഥാനാർത്ഥിത്വം നൽകിയത് മുന്നറിയിപ്പുകൾ അവഗണിച്ച്. രാഷ്ട്രീയം പറയാതെ പാട്ടുപാടിയാൽ തിരഞ്ഞെടുപ്പിൽ ജയിക്കുമോ ? ചേലക്കരയിലെ തോൽവിയിൽ കോൺഗ്രസ് പാഠം പഠിക്കുമോ ?