Advertisment

രാവിലെ വെറുംവയറ്റില്‍ കറിവേപ്പില കഴിച്ചാല്‍ ഗുണങ്ങള്‍ നിരവധി

New Update

കറിവേപ്പില രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

രാവിലെ എണീറ്റാലുടന്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കാം .അതിനു ശേഷം ഏതാനും മിനിറ്റു കഴിഞ്ഞ് ഫ്രഷ് ആയ കറിവേപ്പില ചവച്ചു തിന്നുക. അര മണിക്കൂറിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കാം. വൈറ്റമിന്‍ സി, ഫോസ്ഫറസ്, അയണ്‍, കാല്‍സ്യം, നിക്കോട്ടിനിക് ആസിഡ് എന്നിവ കറിവേപ്പിലയില്‍ ധാരാളമുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നു.

Advertisment

publive-image

ദഹനം സുഗമമാക്കുന്നു

വെറും വയറ്റില്‍ കറിവേപ്പില തിന്നുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ബവല്‍ മൂവ്മെന്റിന് സപ്പോര്‍ട്ട് ചെയ്യുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.

രാവിലെയുള്ള ഓക്കാനം, മനംപിരട്ടല്‍ ഇവ അകറ്റും

മോണിങ് സിക്ക്നെസ്, ഓക്കാനം, ഛര്‍ദ്ദി ഇവ അകറ്റുന്നു. ദഹനം മെച്ചപ്പെടുത്തുക വഴിയാണ് ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്.

curry leaf eating
Advertisment