Advertisment

കറിപൗഡറുകളില്‍ കീടനാശിനിയുടെ അംശം കാണപ്പെടുന്നത് കൃഷിവേളയില്‍ വിളസംരക്ഷണത്തിനായി കര്‍ഷകര്‍ കീടനാശിനി പ്രയോഗിയ്ക്കുന്നത് മൂലമെന്ന് രാജ്യത്തെ മുന്‍നിര കറിപൗഡര്‍ നിര്‍മ്മാതാക്കള്‍

author-image
സുഭാഷ് ടി ആര്‍
Updated On
New Update

എറണാകുളം. സര്‍ക്കാര്‍ അംഗീകൃത വിപണികളിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍, ഉപഭോക്താവിന്റെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും ഗുണമേന്മ ഉറപ്പാക്കിയും സര്‍ക്കാരിന്റെ സുരക്ഷാമാനദണ്ഡങ്ങളായ ISO,HACCP,GMP ഒക്കെ പാലിച്ച്കൊണ്ടും ആണ് കറിപൗഡറുകള്‍ നിര്‍മ്മിയ്ക്കുന്നതെന്ന് കേരളത്തിലെ മുന്‍നിര കറിപൗഡര്‍ നിര്‍മ്മാതാക്കള്‍.

Advertisment

publive-image

 

കറിപൗഡറുകളില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം കാണപ്പെടുന്നത്, സുഗന്ധവ്യഞ്ജനങ്ങള്‍ കൃഷിചെയ്യുമ്പോള്‍ വിളകളെ കീടങ്ങളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ കര്‍ഷകര്‍ നടത്തുന്ന അശാസ്ത്രീയമായ കീടനാശിനിയുടെ പ്രയോഗം മൂലമാണന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. 2018 ല്‍ കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് അംഗീകരിച്ച കീടനാശിനികള്‍ക്ക് പുറമേ അനധികൃത കീടനാശിനികളും കര്‍ഷകര്‍ വിളകളില്‍ പ്രയോഗിയ്ക്കാറുണ്ട്. ഇത്തരം കീടനാശിനികള്‍ ഉപയോഗിയ്ക്കുന്നതിന് അളവ് സര്‍ക്കാര്‍ ഇനിയും നിശ്ചയിച്ചിട്ടില്ല. കര്‍ഷകരും കര്‍ഷകതൊഴിലാളികളും അവരുടെ മനോധര്‍മ്മംപോലെ കീടനാശിനികള്‍ വിളകളില്‍ പ്രയോഗിയ്ക്കുന്നതിനാല്‍ ഈ ഉത്പന്നങ്ങള്‍ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ ആണ് അംഗീകാരമില്ലാത്ത കീടനാശിനികളുടെ സാന്നിദ്ധ്യം കാണുന്നത്. ഇത് നിര്‍മ്മാതാക്കള്‍ വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്ത ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുകയാണ്.

ആയിരക്കണക്കിന് പേര്‍ നേരിട്ടും അല്ലാതെയും ജോലിചെയ്യുന്ന കറിപ്പൊടിവ്യവസായ മേഖല അടച്ചുപൂട്ടാതിരിയ്ക്കാന്‍, വിളകളുടെ മേല്‍ കര്‍ഷകര്‍ നടത്തുന്ന കീടനാശിനി പ്രയോഗത്തിന് പരിഷ്ക്കരിച്ച അളവുകള്‍ ശാസ്ത്രീയമായി തന്നെ പുനഃപരിശോധിയ്ക്കാനും അളവുകള്‍ ശാസ്ത്രീയമായി നിശ്ചയിയ്ക്കാനും അവയുടെ ഉപയോഗം കുറച്ച് നിര്‍മ്മാണം നിരോധിയ്ക്കാനും നിര്‍മ്മാതാക്കള്‍ FSSAI യ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത കീടനാശിനികള്‍ ഉപയോഗിയ്ക്കുന്നതിന് എതിരെ കര്‍ഷകരെ ബോധവത്ക്കരിയ്ക്കുന്ന നടപടികളും ഈ പ്രമുഖ ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കള്‍ നടത്തിവരുന്നു.

വിപണിയില്‍ ലഭിയ്ക്കുന്ന അസംസ്കൃത സ്ഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങി ഉപഭോക്താക്കള്‍ തന്നെ സ്വയം കറിപൗഡര്‍ ഉണ്ടാക്കുമ്പോഴും കീടനാശിനിയുടെ അംശം കാണുന്നതിന് കാരണവും മേല്‍പറഞ്ഞ കീടനാശിനി പ്രയോഗമാണ്. ഉപഭോക്താവിന്റെ സുരക്ഷ നിര്‍മ്മാതാക്കളുടെ കൂട്ടുത്തരവാദിത്വമായതിനാല്‍ നിയമപ്രകാരമുള്ള അളവുകള്‍ പാലിച്ച്കൊണ്ടും ഉത്പന്നങ്ങള്‍ക്ക് ആവശ്യമായ ഗുണനിലവാരം ഉറപ്പ് വരുത്തിയും ആണ് ഓരോ ഉത്പന്നവും പുറത്തിറക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

curry powder
Advertisment