Advertisment

അടുക്കളത്തോട്ടത്തിൽ നട്ടുവളർത്താം കറിവേപ്പ്

author-image
admin
New Update

മലയാളിയുടെ ശീലമാണ് ഏതു കറിക്കു മുകളിലും കുറച്ചു കറിവേപ്പിലകൾ വിതറുന്നത്. ഭക്ഷണം കഴിക്കുമ്പോൾ നിഷ്‌കരുണം നമ്മൾ കറിവേപ്പിലയെ എടുത്തു കളയുന്നു.

Advertisment

publive-image

ഇതു കൊണ്ട് കറിവേപ്പില പോലെ എന്ന പ്രയോഗം പോലുമുണ്ടായി. പക്ഷേ കറിവേപ്പിന്റെ ഗുണങ്ങൾ നമ്മുടെ പൂർവികർ എന്നേ മനസിലാക്കി. അതു കൊണ്ടാണ് അടുക്കളത്തോട്ടത്തിൽ കറിവേപ്പിന് വലിയ സ്ഥാനം നൽകിയത്.

വിറ്റാമിൻ സി, വിറ്റാമിൻ ബി, വിറ്റാമിൻ ഡി എന്നിവ കറിവേപ്പിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ലുക്കീമിയ, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ ചെറുക്കാനും പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും.അടുക്കളത്തോട്ടത്തിൽ ഏറ്റവുമെളുപ്പം നട്ടുവളർത്താവുന്ന ചെടിയാണ് കറിവേപ്പ്.

നടുന്ന രീതി

ഇളക്കമുള്ള മണ്ണും, വെള്ളം കെട്ടി കിടക്കാത്ത സ്ഥലത്തും വേണം കറിവേപ്പില നടാൻ. തടം കോരിയ ശേഷം ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ് എന്നിവ കൂട്ടികലർത്തി അടിവളമായി ഉപയോഗിക്കാം.

ഒന്നരയടി സമചതുരത്തിലും താഴ്ചയിലും ഉണങ്ങിയ കാലിവളമിട്ട് മൂടിയ തടത്തിലാണ് കരിവേപ്പ് നടേണ്ടത്. നല്ല മണമുള്ള കരിവേപ്പിന്റെ വേരിൽനിന്ന് മുളച്ചുവരുന്ന തൈകൾ വേർപ്പെടുത്തി വേര് പിടിപ്പിച്ചതിനുശേഷം നടാവുന്നതാണ്. എട്ടു-പത്ത് ദിവസത്തിനകം തൈയ്ക്ക് പുതിയ വേരു മുളച്ചു തുടങ്ങും.

ചെടികളുടെ വളർച്ചക്കനുസരിച്ച് ജൈവ വളവും ചെടിയിൽ നിന്ന് അൽപ്പം മാറി നൽകണം. ചെടി ഒരുവിധം വളർച്ചയെത്തിയതിനുശേഷമേ ഇലകൾ പറിക്കാവൂ. ചാണകവെള്ളം- കടലപ്പിണ്ണാക്ക് മിശ്രിതത്തിന്റെ തെളിനീര് ഒഴിച്ചാൽ ചെടി പെട്ടെന്ന് വളരാനും നല്ല ഇലകൾ തളിക്കാനും സഹായിക്കും. ശരിയായ രീതിയിൽ പരിപാലിച്ചാൽ ഒരു മനുഷ്യായുസ്സിനൊപ്പം കറിവേപ്പും വളരുമെന്നാണ് പറയപ്പെടുന്നത്. ഇലകൾ ആവശ്യാനുസരണം ഓരോന്നായി പറിക്കുന്നതിനുപകരം ചെറുതണ്ടുകൾ ഒടിച്ചെടുക്കുകയാണ് വേണ്ടത്.

CURRYLEAF
Advertisment