ഹല്‍വ ഇഷ്ടമല്ലാത്തവരായി ആരുമല്ല. പലതരം ഫ്ളേവറിലുള്ള ഹല്‍വകള്‍ ലഭ്യമാണ്. അതില്‍ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം ഹല്‍വ
തയ്യാറാക്കുന്നവിധം:
രണ്ടു കപ്പ് ഈന്തപ്പഴം (300gm) കുരു കളഞ്ഞ് ചെറുതാക്കി മുറിച്ചതും ഒരു കപ്പു പാലും കൂടെ മിക്സിയിൽ നന്നായി അരച്ചെടുക്കണം. ഒരു പാൻ ചൂടാക്കി 5 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് മിക്സിയിലരച്ച ഈന്തപ്പഴം പേസ്റ്റും 2 പിടി തേങ്ങയും ചേർത്തിളക്കുക.
ഇനി അര കപ്പ് നെയ്യ് കുറേശെ ആയി ഇതിൽ ചേർത്തിളക്കി കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ (30-40min) അണ്ടിപ്പരിപ്പ് വരുത്തതും 1 ടേബിൾ സ്പൂൺ ഏലയ്ക്കാപ്പൊടിയും
ചേർത്ത് എണ്ണ തടവിയ പാത്രത്തിൽ ഒഴിച്ചു പരത്തുക. ചൂടാറുമ്പോൾ ഇഷ്ട്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.