29
Thursday September 2022

അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ ശാന്തി ആഗ്രഹിക്കുന്ന ലോക ജനതക്ക് മേല്‍ സന്തോഷവും വാരി വിതറിക്കൊണ്ട് അയാള്‍ ഡ്രിബിള്‍ ചെയ്തു മുന്നേറി; അലാസ്‌ക മുതല്‍ ആസ്‌ത്രേലിയ വരേയും ജപ്പാന്‍ മുതല്‍ ജമൈക്ക വരെയും മലപ്പുറം തൊട്ടു മംഗോളിയ വരെയും അയാളുടെ നീക്കങ്ങളിലും അതിലൂടെ വിരിഞ്ഞ സൗന്ദര്യത്തിലും മതിമറന്നു; പിന്നെയും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ദേശങ്ങളില്‍ ഒക്കെ പരിലസിച്ചു; ഒരു ബ്രസീല്‍ ആരാധകന്റെ മറഡോണ അനുസ്മരണം

Friday, November 27, 2020

അവസാനമായി..വിട പ്രിയ ഡീഗോ.. ഒരു ബ്രസീല്‍ ആരാധകന്റെ വിടപറച്ചില്‍..

ഫുട്‌ബോളിന്റെ ചക്രവാളങ്ങളില്‍ ഒരു ശുഭ്ര നക്ഷത്രം പോലെ ഉദിച്ചുയര്‍ന്നു. ലോകത്തെ തന്റെ കാലടികളില്‍ കിടത്തിയ ഒരേ ഒരു രാജാവ്. വിശപ്പ് മാറ്റാന്‍ ഒരു വഴിയും കാണാത്ത ബാല്യകാലത്ത് പശി അടങ്ങാന്‍ ഫുട്‌ബോള്‍ ആയിരുന്നു ഒരേ ഒരു വഴി. പണവും പ്രശസ്തിയും വന്നു കുമിഞ്ഞു കൂടുമ്പോഴും പട്ടിണി പാവങ്ങളെയും അരികുവല്‍ക്കരിക്കപ്പെട്ട പാവങ്ങളെയും ഓര്‍ത്തായിരുന്നു ഡീഗോ സങ്കടപ്പെട്ടത്. ആ ഡീഗോ ലോകമെമ്പാടും ഉള്ള ജനങ്ങളുടെ മനസ്സ് കീഴടക്കിയതില്‍ എന്തത്ഭുതം?

1986ല്‍ പത്ര താളുകളില്‍ ഫുട്‌ബോള്‍ ചിത്രങ്ങള്‍ കണ്ട് ഈ കളിയെ ഇഷ്ടപ്പെട്ടു ഒരു സ്‌കൂള്‍കാരന് അപ്പുറത്തെ വീട്ടിലെ ഹരിയേട്ടന്റെ കെല്‍ട്രോണ്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവി ആസ്‌ടെക്ക സ്റ്റേഡിയം ആയതിലും അത്ഭുതമില്ല. പെറ്റു വീഴുമ്പോള്‍ ടിവിയും സ്മാര്‍ട്ട് ഫോണും ടാബ്ലെറ്റുകളും കൊണ്ടു അമ്മാനമാടുന്ന ഇന്നത്തെ കുട്ടികള്‍ എന്തൊരു ഭാഗ്യവാന്മാര്‍…

ആരോരുമറിയാതെ മഞ്ഞയും നീലയും നിറഞ്ഞ ബ്രസീലിനെ മനസ്സിലേറ്റിയ ആ പതിനാലുകാരന്, ഏതാനും കളികളിലൂടെ, പാര്‍ട്ടി ഗ്രാമത്തില്‍ മറഡോണ എന്ന സഖാവിന്റെ തിരുപ്പിറവി നോക്കി നില്‍ക്കാനേ ആയുള്ളൂ. അര്‍ജന്റീന തോല്‍ക്കണം എന്നാശിക്കുമ്പോഴും കവുങ്ങിന്‍ തോട്ടത്തില്‍ കൂടി സൈക്കിള്‍ ഓടിക്കുന്ന ചെക്കനെ പോലെ എതിരാളികളുടെ കോട്ടകളില്‍ കൂടി പന്തും കൊണ്ട് വളഞ്ഞു പുളഞ്ഞു പോകുന്ന ഡീഗോ അക്കാലത്തെ ജനതയെ കോരിത്തരിപ്പിച്ചു കഴിഞ്ഞിരുന്നു.

അന്നും എനിക്കും പന്ത് കളിയെ സ്‌നേഹിക്കുന്ന ആര്‍ക്കും ഡീഗോയെ വെറുക്കാന്‍ ആവില്ലായിരുന്നു. ഫ്രാന്‍സിനോടുള നൂറ്റാണ്ടിലെ യുദ്ധം തോറ്റ ബ്രസീലുകാരെ നാണിപ്പിച്ചു കൊണ്ട് ഡീഗോ ഒറ്റക്ക് അര്‍ജന്റീനയെ ലോക ചാമ്പ്യന്മാര്‍ ആക്കിയപ്പോള്‍ ഒരു ബ്രസീല്‍ ആരാധകനും തല കുനിച്ചില്ല. മറിച്ചു അവരും രഹസ്യമായി ഡീഗോയെ പ്രണയിക്കുകയായിരുന്നു.

1990ല്‍ എത്തിയപ്പോള്‍ ഉജ്വലമായി കളിച്ചു വന്ന ബ്രസീലിനെ ഒരു നിമിഷത്തെ മാന്ത്രികതയില്‍ പിറന്ന ത്രൂ പാസ്സിലൂടെ കനീജിയക്ക് ഗോള്‍ അടിക്കാനുള്ള അവസരമുണ്ടാക്കി പരാജയപ്പെടുത്തിയ ഡീഗോയെ ഞാന്‍ എത്ര മാത്രം വെറുത്തിരുന്നു എന്ന് പറയാന്‍ ആവില്ല. 1994ല്‍ പ്രിയ റൊമാരിയോ തേരോട്ടം നടത്തി 24 കൊല്ലത്തിന്റെ വറുതി തീര്‍ത്തു കപ്പ് നേടുമ്പോള്‍ ബാറ്റി ഗോളിനെ മുന്നില്‍ നിര്‍ത്തി പട പൊരുതി പകുതിക്ക് വച്ചു അപമാനിതനായി പടക്കളം വിടുമ്പോള്‍ ലോകം ആ മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തിയത് എന്ത് കൊണ്ടാകാം..?

ഡ്രസിങ് റൂമില്‍ കളിക്ക് മുന്‍പും കളിക്ക് ശേഷവും ആടിപ്പാടി ടീമംഗങ്ങളെ ഉത്തേജിപ്പിക്കാന്‍ ഡീഗോവിനുള്ള കഴിവ് ഒന്നു വേറെ തന്നെ ആണ്.. അങ്ങനെ ആയിരുന്നു ശരാശരിക്കാര്‍ മാത്രമുള്ള 1986 ലെ അര്‍ജന്റീനയെ അയാള്‍ ജയിപ്പിച്ചെടുത്തത്. ഏറെ കഴിവുണ്ടെന്ന് തെളിയിച്ചിട്ടും മെസിയുടെ അര്‍ജന്റീന കിരീടം ഇല്ലാതെ ഉഴലുന്നതിനും ഇതുകൊണ്ട് തന്നെ.

മറഡോണ ഒരിക്കലും പദവിയും പേരും നോക്കിയായിരുന്നില്ല കളിച്ചത്. എല്ലാം മറന്നു ആര്‍ത്തു വിളിക്കുന്ന ആയിരങ്ങള്‍ അയാളെ എന്നും കീഴടക്കി.. വഴിയോരങ്ങളില്‍ ആര്‍ത്തു വിളിക്കുന്നവരെ അയാള്‍ ലോക കിരീടങ്ങളെക്കാള്‍ വില മതിച്ചു… ഒരേ സമയം ചെഗു വേരയെയും ഫിദല്‍ കാസ്‌ട്രോയെയും ചാവെസിനെയും കഴുത്തിലെ കുരിശിനെയും സ്‌നേഹിച്ച അയാള്‍ ആധുനിക മനുഷ്യനെ ഉന്മാദിപ്പിച്ച ഒരു ഗന്ധര്‍വ്വന്‍ ആയിരുന്നു. ബ്രസീലിലാണ് ജനിച്ചിരുന്നതെങ്കില്‍ ഈ മനുഷ്യന്‍ ഇത്രയേറെ ബഹുമതികള്‍ നേടിയേനെ. എന്നിലെ ഫുട്‌ബോള്‍ ആരാധകന് നിറ സംതൃപ്തി നേടാന്‍ അവസരം ഒരുക്കിയേനെ.

ഡീഗോ അര്‍മാന്‍ഡോ മറഡോണ…സ്വര്‍ഗ്ഗ ലോകത്തിന്റെ ഗ്യാലറികളില്‍ ഇരുന്നു സര്‍വ ദൈവങ്ങളും, ആ മനുഷ്യനില്‍ ഫുട്‌ബോള്‍ എന്ന മാസ്മരിക സൗന്ദര്യ സൗരഭ്യ ചേരുവകള്‍ വാരി വിതറി. മൈതാനത്തു അസാധ്യമായത് അയാള്‍ അയത്‌ന ലളിതമായി ചെയ്തു തീര്‍ത്തു. കളത്തിനു പുറത്ത് ചോരയും നീരും നിറഞ്ഞ, കരയാന്‍ തോന്നുമ്പോള്‍ കരഞ്ഞും, ചിരിക്കാന്‍ തോന്നുമ്പോള്‍ പൊട്ടി ചിരിച്ചും ആസ്വദിക്കാന്‍ തോന്നുമ്പോള്‍ എല്ലാം മറന്നു ആസ്വദിച്ചും താനുമൊരു വെറും മനുഷ്യന്‍ ആണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു.

എല്ലാത്തിലും അദ്ദേഹത്തില്‍ ദ്വന്ദ മുഖങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കും മനസിലാകാത്ത ഇരട്ട വ്യക്തിത്വങ്ങള്‍.. നിലപാടുകള്‍ അയാള്‍ക്ക് ജീവിതം ആയിരുന്നു. കോരിത്തരിപ്പിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ സൗന്ദര്യ ഭൂമികയില്‍ നിന്നും അയാളെ തേടി വന്ന ലൗകിക സൗഖ്യങ്ങളുടെ വശ്യ മനോഹര പുഞ്ചിരികളെ അയാള്‍ ഒരു പുഷ്പത്തിനെ ചവിട്ടി മെതിക്കുന്നത് പോലെ ചവിട്ടി മെതിച്ചു.

അടിച്ചമര്‍ത്തപ്പെട്ട അല്ലെങ്കില്‍ ശാന്തി ആഗ്രഹിക്കുന്ന ലോക ജനതക്ക് മേല്‍ സന്തോഷവും വാരി വിതറിക്കൊണ്ട് അയാള്‍ ഡ്രിബിള്‍ ചെയ്തു മുന്നേറി. അലാസ്‌ക മുതല്‍ ആസ്‌ത്രേലിയ വരേയും ജപ്പാന്‍ മുതല്‍ ജമൈക്ക വരെയും മലപ്പുറം തൊട്ടു മംഗോളിയ വരെയും അയാളുടെ നീക്കങ്ങളിലും അതിലൂടെ വിരിഞ്ഞ സൗന്ദര്യത്തിലും മതിമറന്നു. പിന്നെയും മനുഷ്യരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ദേശങ്ങളില്‍ ഒക്കെ പരിലസിച്ചു.

ഫുട്‌ബോള്‍ ഒരു കളി മാത്രം ആയിരുന്നു എങ്കില്‍ ഡീഗോ വെറുമൊരു കളിക്കാരന്‍ മാത്രം ആയേനെ. എന്നാല്‍ മനുഷ്യന്റെ ഏതൊരു സങ്കടകരമായ അവസ്ഥകളെയും ഇല്ലാതാക്കുന്ന ഒരു വലിയ ആരോഗ്യ ശാസ്ത്രം ആണ് ഫുട്‌ബോള്‍. മഹാ വ്യാധികള്‍ പെട്ട് ഉഴലുന്ന ലോക ജനതക്ക് അങ്ങേ അറ്റത്തെ ഭ്രാന്തിനോളം എത്തുന്ന മൂര്‍ച്ഛ നല്‍കാന്‍ ഡീഗോ എത്തി. അയാളുടെ കാലുകളില്‍ നിറച്ച മാന്ത്രികതയുടെ ലായനിയും ലോകജനത ആമോദത്തോടെ ഊറ്റിക്കുടിച്ചു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ ആ ലഹരിയില്‍ മതിമറന്നു. അടിച്ചമര്‍ത്തപ്പെട്ട ജനതക്ക് വേണ്ടി പോരടിച്ച വിപ്ലവകാരി ഫിദല്‍ കാസ്‌ട്രോയാണ് ലഹരിയുടെ മല അടിവാരങ്ങളില്‍ കറങ്ങി നടന്ന ഡീഗോയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്. തന്റെ ഉറ്റ സുഹൃത്ത് എന്ന് ഡീഗോ വിശേഷിപ്പിച്ച ഫിദല്‍ വിടപറഞ്ഞ നവംബര്‍ 25 നു തന്നെ ജീവിതത്തിന്റെ പിച്ചില്‍ നിന്ന് ബൂട്ടഴിച്ചുകൊണ്ട് ദീഗോ പോയതും കാല്‍പന്തോളം പോന്ന കവിത. അതോ അത് കാലത്തിന്റെ കാത്തു വെപ്പ് ആയിരുന്നോ?

അവസാനമായി..വിട പ്രിയ ഡീഗോ.. ഒരു ബ്രസീല്‍ ആരാധകന്റെ വിടപറച്ചില്‍..

Related Posts

More News

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. […]

മാൻവി സാരി പോലെയുള്ള നാടൻവി വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, […]

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്. പ്രതിക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് സ്ഫോടക വസ്തു നിർമിച്ചത്. ഇത്തരം ചെറിയ സ്ഫോടനത്തിൽനിന്നാണ് നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടമായ പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത […]

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം. നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബoഗാൾ സ്വദേശി ടിപ്പു എസ്.കെ യെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി വർമ്മ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500/- രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം […]

നെടുങ്കണ്ടം: നിരോധനത്തിനു പിന്നാലെ ഇടുക്കി ജില്ലയിലെ ബാലൻപിള്ളസിറ്റിയിൽ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തി. ആറുപേരാണ് പ്രകടനം നടത്തിയത്. പോപ്പുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്ന് പറഞ്ഞായിരുന്നു പ്രകടനം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അനുമതിയില്ലാതെ കൂട്ടംകൂടിയതിന് കേസെടുത്തെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ മെറീന തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി മാറിയ മെറീനയുടെ ഷൂട്ട് എടുത്തത് അനാർക്കലി വെഡിങ് ഫോട്ടോഗ്രാഫിയാണ്. മീഡോ ബൈ പ്രിയങ്കയാണ്‌ സാരി ചെയ്തത്. നഷാശ് മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ഫോട്ടോസിന് നൽകിയത്. സിനിമ കൂടാതെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും മെറീന അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ പദ്മയാണ് മെറീനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ആറോളം മലയാള സിനിമകൾ താരത്തിന്റെ പുറത്തിറങ്ങാനായി ഇനിയുണ്ട്. […]

ബെംഗളൂരു: കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ബെംഗളൂരു കനകപുരയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് സിബിഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങൾ ശേഖരിച്ചു. തഹസിൽദാരെ വരുത്തി രേഖകൾ ഒത്തു നോക്കി ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്. ശിവകുമാർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017ൽ ശിവകുമാന്റെ ഡൽഹി, […]

കൊച്ചി: ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്. പോപുലർ ഫ്രണ്ട് ഇന്ത്യ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് കോടതി അറിയിച്ചു. നഷ്ടപരിഹാരത്തുക കെട്ടി വച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് എല്ലാ മജിസ്ട്രേറ്റു കോടതികൾക്കും നിർദേശം നൽകും. അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്.

error: Content is protected !!