Advertisment

നീതിപീഠത്തിലെ പുഴുക്കുത്തുകളിലേയ്ക്ക് ചൂണ്ടുവിരൽ നീട്ടുന്നവരുടെ വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നത് അഴിമതിയെക്കാൾ ആപത്ത് - ചോർന്നുതീരരുത് നീതിബോധം / ഡൽഹി ഡയറിയിൽ ജോർജ് കള്ളിവയലിൽ എഴുതുന്നു

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

സു​പ്രീം​കോ​ട​തി​യെ​ക്കു​റി​ച്ചും ഇ​ന്ത്യ​യി​ലെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചും സാ​ധാ​ര​ണ പൗ​ര​ന്മാ​ർ​ക്കു​ള്ള വി​ശ്വാ​സം ചോ​ർ​ത്താ​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ് എ​തി​രാ​യ കേ​സ് കാ​ര​ണ​മാ​കും.

രാ​ജ്യ​ത്തെ ജു​ഡീ​ഷ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ ശേ​ഷി​യെ വ​ല്ലാ​തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് സം​ഭ​വം. നേ​രി​ട്ടു പ​ണം വാ​ങ്ങു​ന്ന അ​ഴി​മ​തി​യേ​ക്കാ​ളും ഗു​രു​ത​ര​മാ​ണു രാ​ഷ്‌​ട്രീ​യ​മാ​യ പ​ക്ഷ​പാ​തി​ത്വം.

രാ​ജ്യ​ത്തെ ജു​ഡീ​ഷ​റി​യെ കാ​ൻ​സ​ർ പോ​ലെ ബാ​ധി​ച്ച അ​ഴി​മ​തി, സ്വ​ജ​ന​പ​ക്ഷ​പാ​തം, മ​ത-രാ​ഷ്‌​ട്രീ​യ-സാ​ന്പ​ത്തി​ക ചാ​യ്‌​വു​ക​ൾ തു​ട​ങ്ങി​യ പു​ഴു​ക്കു​ത്തു​ക​ൾ പ​രി​ഹ​രി​ക്കേ​ണ്ടത് ​സ​ത്യ​സ​ന്ധ​രും നീ​തി​യു​ടെ പ​ക്ഷ​ക്കാ​രു​മാ​യ ഭൂ​രി​പ​ക്ഷം വ​രു​ന്ന ന​ല്ല ജ​ഡ്ജി​മാ​രു​ടെ ആ​വ​ശ്യ​മാ​ണ്.

അ​തി​നാ​ലാ​കാം സു​പ്രീം​കോ​ട​തി​യി​ലെ പ​ത്തു മു​ൻ ജ​ഡ്ജി​മാ​രും മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും പൗ​ര​പ്ര​മു​ഖ​രും അ​ട​ക്ക​മു​ള്ള​വ​ർ പ്ര​ശാ​ന്ത് ഭൂ​ഷ​ണ് പ​ര​സ്യപി​ന്തു​ണ ന​ൽ​കി​യ​ത്.

ഭൂ​ഷ​ണെ ശി​ക്ഷി​ക്ക​രു​തെ​ന്നു മ​ല​യാ​ളി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​യും രാ​ജ്യ​ത്തി​ന്‍റെ അ​റ്റോ​ർ​ണി ജ​ന​റ​ലു​മാ​യ കെകെ വേ​ണു​ഗോ​പാ​ൽ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളു​ടെ കു​ന്ത​മു​ന​ക​ളി​ലൊ​ന്നാ​യ ഭൂ​ഷ​ണെ ശി​ക്ഷി​ക്ക​രു​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന അ​ഭി​ഭാ​ഷ​ക​ൻത​ന്നെ കോ​ട​തി​യി​ൽ അ​പേ​ക്ഷി​ച്ച​തും ജ​ഡ്ജി​മാ​രു​ടെ ന​ട​പ​ടി​യി​ലെ തെ​റ്റി​ലേ​ക്കു ത​ന്നെ​യാ​ണു വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.

1987 മു​ത​ൽ താ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ളി​ലും ഭൂ​ഷ​ണ്‍ പ​റ​ഞ്ഞ അ​തേ സൂ​ച​ന​ക​ളു​ണ്ടെന്നും ​വേ​ണു​ഗോ​പാ​ൽ കോ​ട​തി​യോ​ടു പ​റ​യേ​ണ്ടി​വ​ന്നു.

വി​മ​ർ​ശ​ന​ങ്ങ​ളു​ടെ വായ് ​മൂ​ട​രു​ത്

അ​ധി​കാ​ര​ത്തി​ന്‍റെ​യും ഭീ​ഷ​ണി​യു​ടെ​യും ദ​ണ്ഡു കാ​ട്ടി വി​മ​ർ​ശ​ക​രു​ടെ​യും തെ​റ്റു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രു​ടെ​യും വാ​യ് മൂ​ടി​ക്കെ​ട്ടാ​മെ​ന്ന വ്യാ​മോ​ഹമാ​ണ് ഇ​തി​ലൂ​ടെ പൊ​ലി​ഞ്ഞ​ത്.

അ​തി​ലേ​റെ, തെ​റ്റു​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​നും സ​ത്യം വി​ളി​ച്ചു​പ​റ​യാ​നും ഉ​ള്ളി​ലെ​ങ്കി​ലും ആ​ഗ്ര​ഹി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു പൗ​ര​ന്മാ​ർ​ക്കു​ള്ള പ്ര​ചോ​ദ​ന​വും പ്ര​തീ​ക​വും പ്ര​തീ​ക്ഷ​യു​മാ​യി പ്ര​ശാ​ന്ത് ഭൂ​ഷ​ണും അ​ദ്ദേ​ഹ​ത്തി​ന്‍റെ ധീ​ര​മാ​യ നി​ല​പാ​ടും മാ​റു​ക​യും ചെ​യ്തു.

അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യ​മാ​ണു മ​റ്റെ​ല്ലാ രൂ​പ​ങ്ങ​ളി​ലു​മു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും പ്ര​ഭ​വ​കേ​ന്ദ്രം അ​ല്ലെ​ങ്കി​ൽ മാ​ട്രി​ക്സ്. ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണി​ത്.

അ​മേ​രി​ക്ക​ൻ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ബെ​ഞ്ച​മി​ൻ കാ​ർ​ഡോ​സോ​യു​ടെ ഈ ​വാ​ക്കു​ക​ൾ ഇ​ന്ത്യ​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി ഓ​ർ​മി​ച്ചാ​ൽ ന​ന്ന്.

- ഡൽഹിഡയറി / ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

article
Advertisment