Advertisment

ഡല്‍ഹി തെരഞ്ഞെടുപ്പ്: ആപ്പിന് 'ആപ്പ്' വച്ച് അപരന്മാര്‍

New Update

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 'പാരയായി' അപര സ്ഥാനാര്‍ത്ഥികളും അപര പാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. ആം ആദ്മി പാര്‍ട്ടിക്കെതിരെ മത്സരരംഗത്തുള്ളത് സമാന പേരിലുള്ള മൂന്നു പാര്‍ട്ടികളാണ്.

Advertisment

publive-image

ആപ് കി അപ്നി പാര്‍ട്ടി, അന്‍ജാന്‍ ആദ്മി പാര്‍ട്ടി, ആം ആദ്മി സംഘര്‍ഷ് പാര്‍ട്ടി എന്നിവയാണ് വിവിധ മണ്ഡലങ്ങളില്‍ കേജ്രിവാളിന്റെയും സംഘത്തിന്റെയും വോട്ടുകുറയ്ക്കാന്‍ ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥികളെ നിറുത്തിയിരിക്കുന്നത്.

സബ്‌സെ ബഡാ പാര്‍ട്ടി, ടിപ്പു സുല്‍ത്താന്‍ പാര്‍ട്ടി, എം.കെ.വി.പി പാര്‍ട്ടി തുടങ്ങിയ ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും വലിയൊരു നിരയുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പത്രിക നല്‍കിയിരിക്കുന്ന മണ്ഡലങ്ങളിലൊന്ന് കേജ്രിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹിയാണ്. 28 സ്ഥാനാര്‍ത്ഥികള്‍. ഇതില്‍ 11 സ്വതന്ത്രര്‍.

ആകെയുള്ള 70 മണ്ഡലങ്ങളിലായി പാട്ടുകാരന്‍, പച്ചക്കറി കടക്കാരന്‍, പാസ്റ്റര്‍, പെയിന്റര്‍ തുടങ്ങി സ്ഥാനാര്‍ത്ഥികളായി 'ആം ആദ്മി'ക്കാരുടെ നീണ്ട നിരയുണ്ട്. ബവാന മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി അബിപ്സ ചൗഹാന്‍ ജാമിയ ഹംദര്‍ദില്‍ എം.എസ് സി വിദ്യാര്‍ത്ഥിയാണ്.

തിലക് നഗര്‍ മണ്ഡലത്തില്‍ എട്ട് അപര സ്ഥാനാര്‍ത്ഥികള്‍. ആം ആദ്മിയുടെ സിറ്റിംഗ് എം.എല്‍.എ ജര്‍ണൈല്‍ സിംഗിനുള്ളത് രണ്ട് അപരന്‍മാര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ബാബറിന് ഒരു അപരനുണ്ട്. അഖില ഭാരതീയ ജന്‍ ശക്തി പാര്‍ട്ടിയുടെ പേരില്‍ ഒരു 'മുലായം സിംഗ്' ബാദ്ലി മണ്ഡലത്തിലുണ്ട്. ബദര്‍പുരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി 67 കാരനായ ഓംപ്രകാശ് ഗുപ്തയാണ്.

അദ്ദേഹം 42ാം വയസില്‍ എന്‍ജിനിയറിംഗ് ബിരുദവും 45-ാം വയസില്‍ നിയമബിരുദവും നേടി. സദര്‍ ബസാറില്‍ ഒരു പാസ്റ്ററും ഭക്തിഗാന ഗായകനും മത്സരിക്കുന്നുണ്ട്. അഭിഭാഷകര്‍, ഡോക്ടറേറ്റുള്ളവര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.

aap delhi election
Advertisment