Advertisment

കെജ്‌രിവാളിനെ 'വെട്ടി' വീഴത്താന്‍ സന്നാഹമൊരുക്കി ബി.ജെ.പി

New Update

ന്യൂഡല്‍ഹി: ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീഴ്ത്താന്‍ സര്‍വസന്നാഹവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാല്‍പതോളം മുതിര്‍ന്ന നേതാക്കളെ ഡല്‍ഹിയില്‍ എത്തിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പട്ടികയാണ് ബി.ജെ.പി തയാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് പട്ടികയിലെ ഒന്നാമന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, ഹര്‍ഷവര്‍ദ്ധന്‍, തുടങ്ങിയവരും പ്രചാരണത്തിനെത്തും..

വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി മുഖ്യമന്ത്രിമാരും പങ്കെടുക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാന്‍, അര്‍ജുന്‍ മുണ്ട തുടങ്ങിയവരും എത്തും. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. ഫെബ്രുവരി 11 ന് വോട്ടെണ്ണലും.

bjp delhi election kejriwal
Advertisment