Advertisment

ഇന്ത്യ ഡിജിറ്റല്‍ ക്രെഡിറ്റ് സിസ്റ്റത്തിന്റെ സമ്പൂര്‍ണ വ്യാപനത്തിലേക്ക്, ചെറുകിട വഴിയോര കച്ചവടക്കാര്‍ക്ക് പോലും വലിയ ബാങ്കുകളില്‍ നിന്ന് വായ്പ; 10 രാജ്യങ്ങളിലെ എൻആർഐകൾക്ക് യുപിഐ സേവനം; ഈ വർഷം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന്‌ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്

New Update

ന്യൂഡൽഹി: ചെറുകിട വഴിയോര കച്ചവടക്കാർക്ക് പോലും വലിയ ബാങ്കുകളിൽ നിന്ന് വായ്പ ലഭ്യമാക്കുന്ന ഡിജിറ്റൽ ക്രെഡിറ്റ് സേവനം സർക്കാർ ഈ വർഷം ആരംഭിക്കുമെന്ന് ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് . ഈ വർഷം ഡിജിറ്റൽ ക്രെഡിറ്റ് സിസ്റ്റത്തിന്റെ സമ്പൂർണ്ണ വ്യാപനത്തിലായിരിക്കും സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്ന് മന്ത്രി വ്യക്തമാക്കി.

Advertisment

publive-image

ഇന്ത്യയിലുടനീളം ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റൽ പേയ്മെന്റ് ഉത്സവ്’ ആരംഭിച്ചതെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾ, സ്വകാര്യ സാമ്പത്തിക വിനിമയ സ്ഥാപനങ്ങൾ എന്നിവയിലെ ഉന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ കീഴിൽ ഈ വർഷം ഫെബ്രുവരി ഒമ്പത് മുതൽ ഒക്ടോബർ ഒമ്പത് വരെയാണ് ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്.

ഇന്ത്യയിൽ എല്ലായിടത്തും എല്ലാവരിലേക്കും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാന സൗകര്യങ്ങൾ എത്തിക്കാനും ഡിജിറ്റൽ പേയ്‌മെന്റ് സാക്ഷരത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ് ക്യാമ്പൈൻ.

യുപിഐ സേവനം പോലെ 'ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്' പുറത്തിറക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റൽ ഇന്ത്യ' എന്ന കാഴ്ചപ്പാടിന് കീഴിൽ ഇത് വലിയ നേട്ടമാകുമെന്നും അശ്വിനി വൈഷ്ണവ്  പറഞ്ഞു. ഈ വർഷം ഞങ്ങൾ ഡിജിറ്റൽ ക്രെഡിറ്റ് പുറത്തിറക്കും, അടുത്ത 10-12 മാസത്തിനുള്ളിൽ എന്‍പിസിഐ അതിൽ വലിയൊരു മുൻതൂക്കം കൈക്കൊള്ളും. ഡിജിറ്റൽ ക്രെഡിറ്റിന്റെ ഒരു നല്ല നിർമ്മാണം സൃഷ്ടിക്കപ്പെടും. വൈഷ്ണവ് പറഞ്ഞു.

ജി-20 ഡിജിറ്റൽ സമ്പദ് വ്യവസ്ഥ വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമായി പ്രാരംഭ ഘട്ടത്തിൽ ലക്‌നൗ, ഹൈദരാബാദ്, പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിലാകും ഡിജിറ്റൽ പേയ്‌മെന്റ് ഉത്സവ്’ നടപ്പിലാക്കുക. യുപിഐ 123 പേ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കുന്നതിനായി മിഷൻ ഭാഷിണിയും ദേശീയ ഭാഷാ വിവർത്തന മിഷനും ഡിജിറ്റൽ പേയ്മെന്റുകളും ഒരുമിച്ച് ചേർന്നിട്ടുണ്ട്. ഇതുവഴി ഒരു സാധാരണ വ്യക്തിക്ക്, അവരുടെ പ്രാദേശിക ഭാഷയിലൂടെ ഇനി ഡിജിറ്റൽ പണമിടപാട് നടത്താൻ സാധിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment