Advertisment

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ബസ്സിൻ കേരള സമാജവും,കേരളീയ കേന്ദ്ര സംഘടനയും സംയുക്തമായി ചേർന്ന് നടത്തുന്നു

New Update

ഡല്‍ഹി: മലയാളിയുടെ സാമൂഹ്യ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായമാണ് ഒരു നൂറ്റാണ്ടു മുമ്പ് നടന്ന വൈക്കം സത്യാഗ്രഹ സമരം. പൊതുനിരത്തുകള്‍ ഉപയോഗിക്കുവാനോ വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കുവാനോ ഭൂരിപക്ഷം ജനങ്ങള്‍ക്കും അവകാശം ഇല്ലാതിരുന്ന ഒരു ഭൂതകാലം നമുക്ക് ഉണ്ടായിരുന്നു.

Advertisment

publive-image

ഇന്ന് നാം അനുഭവിക്കുന്ന പൗരാവകാശങ്ങള്‍ നീണ്ട കാലത്തെ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്തതാണെന്ന സത്യം വൈക്കം സത്യാഗ്രഹ ശതാബ്ദി ഓര്‍മിപ്പിക്കുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം ബസ്സിൻ കേരള സമാജവും,കേരളീയ കേന്ദ്ര സംഘടനയും സംയുക്തമായി ചേർന്ന് നടത്തുകയാണ്‌.

മെയ്‌ 21 നു ഞായറാഴ്ച വൈകിട്ട് 4.30 മുതൽ ബി കെ എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുന്നത്‌.

Advertisment