Advertisment

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ഡെറ്റല്‍

New Update

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ഡെറ്റല്‍. ഈസി ഇലക്ട്രിക് എന്ന് പേരിട്ടിരിക്കുന്ന മോപ്പെഡിന് 19,999 രൂപയാണ് എക്‌സ്‌ഷോറൂം വില. ഇലക്ട്രിക് മോപ്പെഡ് ഒരൊറ്റ വേരിയന്റില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്. ഈസി ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രാഥമികമായി ഹ്രസ്വദൂര യാത്രക്കാരെയും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യം വച്ചുള്ളതാണ്.

Advertisment

publive-image

ജെറ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, മെറ്റാലിക് റെഡ് എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഡെറ്റല്‍ ഈസി ലഭ്യമാണ്. രാജ്യത്ത് വിപണിയിലെത്തുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഉപയോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ b2badda.com സൈറ്റ് വഴി സ്‌കൂട്ടര്‍ ഓണ്‍ലൈനായി വാങ്ങാം.

വാങ്ങലും ഉടമസ്ഥാവകാശ അനുഭവവും വര്‍ദ്ധിപ്പിക്കുന്നതിന്, ഉപഭോക്താക്കള്‍ക്ക് ഇഎംഐ ഫിനാന്‍സ് സ്‌കീമുകള്‍ നല്‍കുന്നതിന് കമ്പനി ബജാജ് ഫിന്‍സെര്‍വുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. ഈ സഹകരണത്തില്‍ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഫിനാന്‍സ് സ്‌കീമുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കളെ പ്രപ്തരാക്കുന്നു.

സ്‌കൂട്ടറിനെക്കുറിച്ച് സംസാരിക്കുമ്പോള്‍, പുതുതായി വിപണിയില്‍ ഡെറ്റല്‍ ഈസി ഇലക്ട്രിക് സ്‌കൂട്ടര്‍ ഒരു യൂട്ടിലിറ്റേറിയന്‍ ഡിസൈന്‍ അവതരിപ്പിക്കുന്നു. മുന്‍വശത്ത് ഒരു ബാസ്‌കറ്റ്, ഉയര്‍ത്താനും താഴ്ത്താനും സാധിക്കുന്ന റൈഡര്‍ സീറ്റ്, ഫ്‌ലാറ്റ് പില്യണ്‍ സീറ്റ്, ബാക്ക്റെസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു.

auto news detel easy electric
Advertisment