Advertisment

ഒരു മികച്ച ഗായികയാണെന്ന് ഞാൻ എന്ന് കരുതുന്നില്ല. എങ്കിലും ഇതെന്റെ അമ്മയ്ക്കു വേണ്ടി!

author-image
ഫിലിം ഡസ്ക്
Updated On
New Update

അന്തരിച്ച ഗായിക രാധിക തിലകിന്റെ ഒാര്‍മ്മയ്ക്കായി അമ്മ പാടിപ്പതിപ്പിച്ച പാട്ടുകള്‍ കോർത്തിണക്കി മെഡ്‌ലിയുമായി മകൾ ദേവിക സുരേഷ്. രാധികയുടെ ഏറ്റവും പ്രശസ്തമായ മായാമഞ്ചലിൽ, കാനന കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് ദേവിക പാടിയത്.

Advertisment

publive-image

‘എന്നും എന്നോടൊപ്പമുള്ള എന്റെ അമ്മയ്ക്കുള്ള സ്നേഹാദരമാണിത്. അമ്മയുടെ മൂന്ന് ജനപ്രിയ ഗാനങ്ങൾ ഞാൻ പുനരവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ കീബോർഡിൽ മാന്ത്രിക ഈണവുമായി ശ്വേത ചേച്ചി ഒപ്പം ചേർന്നു. കുറച്ചു കാലമായി ഞാൻ ഇത്തരത്തിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, സംഗീതത്തിൽ ശരിയായ പരിശീലനം ലഭിക്കാത്തതിനാൽ ഞാൻ അതിൽ നിന്നും സ്വയം മാറി നിൽക്കുകയായിരുന്നു. ഒരു മികച്ച ഗായികയാണെന്ന് ഞാൻ എന്ന് കരുതുന്നില്ല. എങ്കിലും ഇതെന്റെ അമ്മയ്ക്കു വേണ്ടി’.– പാട്ട് പങ്കുവച്ച് ദേവിക കുറിച്ചു.

ദേവിക ഫോണിൽ അമ്മയ്ക്കൊപ്പമുള്ള ഓർമച്ചിത്രങ്ങൾ നോക്കി നിൽക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ശരതിന്റെ സംഗീതത്തിൽ ‘ഒറ്റയാൾപ്പട്ടാളം’ എന്ന ചിത്രത്തിനു വേണ്ടി ജി.വേണുഗോപാലും രാധിക തിലകും ചേർന്നു പാടിയ മായമഞ്ചലിൽ എന്ന ഗാനമാണ് ദേവിക ആദ്യം ആലപിച്ചത്.

തുടർന്ന് മിസ്റ്റർ ബ്രഹ്മചാരിയിൽ മോഹൻ സിത്താര സംഗീതം നൽകി എം.ജി.ശ്രീകുമാറിനൊപ്പം രാധിക പാടിയ ‘കാനനക്കുയിലേ’ എന്ന ഗാനം ദേവിക പാടി. പാട്ടിൽ ഇടയ്ക്ക് ‘മറക്കില്ല നിന്നെ’ എന്ന ഭാഗമെത്തിയപ്പോള്‍ അമ്മയുടെ ഓർമകളിൽ വിതുമ്പി ദു:ഖത്താൽ മുഖം മറച്ച ദേവിക പ്രേക്ഷകർക്കു നൊമ്പരക്കാഴ്ചയായി.

radhika tilak memmory
Advertisment