Advertisment

'ധർമ്മയാത്ര' കാൽനടയായി അരുവിപ്പുറം മുതൽ ശിവഗിരി വരെ: കെപിസിസി ഒബിസി ഡിപാർട്ട്മെൻ്റ് ചെയർമാൻ അഡ്വ:സുമേഷ് അച്യുതൻ ധർമ്മയാത്ര നയിക്കുന്നു

New Update

തിരുവനന്തപുരം: ശ്രീനാരായണീയരെ വഞ്ചിച്ച് 70 കോടിയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ കെപിസിസി ഒബിസി ഡിപാർട്ട്മെൻ്റ്ചെയർമാൻ അഡ്വ:സുമേഷ് അച്യുതൻ ധർമ്മയാത്ര നയിക്കുന്നു. ധർമ്മയാത്ര നാളെ അരുവിപ്പുറത്തു നിന്നാരംഭിച്ച് ജൂൺ 20 ന് ശിവഗിരിയിൽ സമാപിക്കുന്ന 80 കിലോമീറ്റർ പദയാത്രയിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും .

Advertisment

publive-image

70 കോടി രൂപയുടെ ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദാക്കിയതിലൂടെ പുറത്തു വന്നത് ബി.ജെ.പിയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സവർണ്ണ മനോഭാവത്തിന്റെ പ്രതിഫലനമാണെന്നും നവോത്ഥാന ശിൽപ്പിയായി ഇടതുപക്ഷം ഗുരുദേവനെ വാഴ്ത്തിപ്പാടുന്നതിലെ കപടതയും ചോദ്യം ചെയ്യപ്പെടുകയാണെന്നും അഡ്വ.സുമേഷ് അച്യുതൻ ആരോപിച്ചു.

ഗുരുദേവ ദർശനങ്ങളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടായിരുന്നുവെങ്കിൽ ഈ പദ്ധതിക്കു വേണ്ടി ശരിയാം വണ്ണം സമ്മർദ്ദം ചെലുത്തുകയോ സംസ്ഥാന സർക്കാർ ഈ പദ്ധതി എറ്റെടുത്തു നടപ്പാക്കുകയോ ചെയ്യണെമെന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നോക്ക വിരുദ്ധതയാണ് ഇടതുപക്ഷവും ബി.ജെ.പിയും എക്കാലവും പിൻതുടർന്നു പോന്നിട്ടുള്ളത് .അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശിവഗിരി പദ്ധതിയിൽ നിന്ന് പിൻമാറിയത് . പിന്നോക്കകാർ എന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളാണ് . പിന്നോക്കകാരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കാതിരിക്കാൻ, ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ പദ്ധതിയാഥാർത്ഥ്യമാവും വരെ കോൺഗ്രസ് ഒ. ബി. സി. വിഭാഗം സമരരംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

18 ന് രാവിലെ 9 മണിക്ക് കെ.പി.സി.സി. മുൻ പ്രസിഡന്റ് ശ്രീ .കെ.മുരളീധരൻ യാത്ര ഉദ്ഘാടനം ചെയ്യും. ആദ്യ ദിവസത്തെ സമാപന സമ്മേളനം വൈകീട്ട് 6 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ മുൻ മുഖ്യമന്ത്രി ശ്രീ .ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും.

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി

ശിവഗിരി മഠം, ചെമ്പഴന്തി ഗുരുകുലം, കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം ക്ഷേത്രം എന്നീ ഗുരുദേവ കേന്ദ്രങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ശ്രീനാരായണ ഗുരു ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുമായി മുന്നോട്ട് പോയത്.

സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആദ്യഘട്ടത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കുകയും ചെയ്തു. ഐടിഡിസി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന 70 കോടിയുടെ പദ്ധതിയില്‍ നിന്നാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത്. ഇതുള്‍പ്പെടെ കേരളത്തിന് അനുവദിച്ച 154 കോടി രൂപയുടെ തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ റദ്ദാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.

Advertisment