Advertisment

വിഷാദം സെക്‌സിനെ തകര്‍ക്കും; ഹൃദയത്തിനും വില്ലന്‍

New Update

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് 256 മില്ല്യന്‍ വിഷാദരോഗികളുണ്ട്. മനുഷ്യന്റെ വികാരങ്ങളെയും ചിന്തകളെയും ബാധിക്കുന്ന ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. സ്ഥായിയായ സങ്കടം, ഒന്നിനോടും താല്‍പ്പര്യമില്ലായ്മ, കാര്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയാണ് വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മറഞ്ഞിരിക്കുന്ന ഈ മാനസിക വില്ലന്‍ നിരവധി ശാരീരിപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

Advertisment

* ക്രോണിക് സ്‌ട്രെസ്സും വിഷാദവും ശരീരത്തില്‍ ഇന്‍ഫ്‌ളമേഷനു കാരണമാകുകയും അതുവഴി രോഗപ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും ചെയ്യും.

publive-image

* വിശപ്പിലെ വ്യതിയാനങ്ങളാണ് വിഷാദത്തിന്റെ മറ്റൊരു ശ്രദ്ധിക്കപ്പെടുന്ന പ്രധാന ലക്ഷണം. അമിതമായി ഭക്ഷണം കഴിക്കുകയോ ഭക്ഷണത്തോട് വിരക്തി തോന്നുകയോ ചെയ്യും. തത്ഫലമായി ശരീരഭാരത്തില്‍ പെട്ടെന്നു വ്യതിയാനം ഉണ്ടാകും.

* വിഷാദം ഹൃദയത്തിനും വില്ലനാകും. പതിവായുള്ള സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ സ്രാവത്തിനു കാരണമാകും. കോര്‍ട്ടിസോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുട നില, കൊളസ്‌ട്രോള്‍ എന്നിവയെ സ്വാധീനിക്കുകയും അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യും.

* വിഷാദം സെക്‌സിനെയും തകര്‍ക്കും. ലൈംഗിക മരവിപ്പിനൊപ്പം രതിമൂര്‍ച്ഛയില്ലായ്മയും വിഷാദത്തിന്റെ ഫലമായുണ്ടാവാം. നിരവധി പഠനങ്ങള്‍ ഇതു സംബന്ധിച്ച്‌ ഉണ്ടായിട്ടുണ്ടെങ്കിലും ലൈംഗികതയും വിഷാദവും തമ്മിലുള്ള ബന്ധം വിശദീകരിക്കാനും ഇതുവരെ സാധിച്ചിട്ടില്ല.

health news dipression
Advertisment