Advertisment

സംവിധായകന്‍ സച്ചി അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: മലയാള സിനിമാ സംവിധായകന്‍ സച്ചി അന്തരിച്ചു. സര്‍ജറിയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ആദ്യ സര്‍ജറി വിജയകരമായെങ്കിലും രണ്ടാമത്തെ സര്‍ജറിക്ക് അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ മികച്ച വിജയമായിരുന്നു. അനാര്‍ക്കലി എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.

ഡ്രൈവിങ് ലൈസന്‍സ്, രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്. 2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി.

Advertisment