Advertisment

ഫ്രാങ്കോ മുളയ്ക്കലിന് ഡിസംബര്‍ ആറ് വരെ ജാമ്യം

New Update

കോട്ടയം:  കന്യസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ വിചാരണനടപടികളുടെ ഭാഗമായി ജലന്ധര്‍ രൂപത അധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം. ഡിസംബര്‍ ആറ് വരെയാണ് കോട്ടയം ജില്ലാ കോടതി മുളയ്ക്കലിന് ജാമ്യം അനുവദിച്ചത്.

Advertisment

വിചാരണ നടപടികളുടെ ഭാഗമായി കോടതി ആദ്യഘട്ട സമന്‍സ് ആയച്ചതിനെത്തുടര്‍ന്നാണ് ഫ്രാങ്കോ മുളയ്ക്ക്ല്‍ ഇന്നു രാവിലെ പത്തരയോടെ കോടതിയിലെത്തിയത്.

publive-image

ജലന്ധര്‍ രൂപതയിലെ സഭാംഗമായിരുന്ന കന്യസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ബിഷപ്പ് ഫ്രാങ്കോയെ വൈക്കം ഡിവൈ.എസ്.പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് ബിഷപ്പ് പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയും ചെയ്തു. ഇതിനു ശേഷമാണ് അന്വേഷണ സംഘം പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ബിപ്പിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

പിന്നീട് കേസിന്റെ വിചാരണ കോട്ടയം ജില്ലാ കോടതി മൂന്നിലേക്കു മാറ്റി. കഴിഞ്ഞ 11- നാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ കോടതി സമന്‍സ് ആയച്ചത്. എന്നാല്‍ കോടതി അവധി ആയതിനെത്തുടര്‍ന്ന് അന്ന് കേസ് വിചാരണയ്ക്കെടുത്തില്ല. തുടര്‍ന്നാണ് ഇന്നു വിചാരണ തീയതി നിശ്ചയിച്ചത്.

ഇന്നലെ ഉച്ചയോടുകൂടി കൊച്ചി വിമാനത്താവളത്തിലെത്തിയ ബിഷപ്പ് ഫ്രാങ്കോ രാവിലെ പള്ളിയിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷമാണ് കോടതിയിലെത്തിയത്.

വിചാരണയ്ക്കു മുന്നോടിയായ് പ്രതി ജാമ്യമെടുക്കുന്ന ആദ്യഘട്ട നടപടിക്രമമാണ് ഇന്ന് നടന്നത്. കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വിജേഷ് കെ ബാബുവാണ് കോടതിയില്‍ ഹാജരായത്.

Advertisment