Advertisment

കടപ്പാട്ടൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം 6-ന് കൊടിയേറി, 13-ന് ആറാട്ടോടെ സമാപിക്കും

author-image
സുനില്‍ പാലാ
New Update

കോട്ടയം:  ഇത്തവണ വിപുലമായ പരിപാടികളോടെയാണ് ഉത്സവം ആഘോഷിക്കുന്നതെന്ന് കടപ്പാട്ടൂര്‍ ദേവസ്വം ഭാരവാഹികളായ രാമപുരം പി.എസ് ഷാജി കുമാര്‍, കയ്യൂര്‍ സുരേന്ദ്രന്‍ നായര്‍, ഗോപിനാഥന്‍ നായര്‍, സി.ആര്‍ മോഹനന്‍ നായര്‍, എം.കെ പ്രഭാകരന്‍, കെ.ആര്‍ രവി എന്നിവര്‍ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

ഏപ്രില്‍ 4 മുതല്‍ വിശേഷാല്‍ പൂജകള്‍ ആരംഭിക്കും. നാളെ വൈകിട്ട് 6-ന് കൊടിക്കൂറ, കൊടിക്കയര്‍ ഘോഷയാത്രയ്ക്ക് സ്വീകരണം. 6.45 ന് ദീപാരാധനയും ചുറ്റുവിളക്കും. 7.30 ന് ഭരതനാട്യം അരങ്ങേറ്റം.

publive-image

6-ാം തീയതി രാവിലെ 8.40 നും 9.20 നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് നാരായണന്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി പത്മനാഭന്‍ പോറ്റിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 10 മുതല്‍ പഞ്ചരത്‌നകീര്‍ത്തനാലാപനവും അവാര്‍ഡ് സമര്‍പ്പണവും. 12 ന് പ്രസാദമൂട്ട്. വൈകിട്ട് 3 ന് ലയവിന്യാസം. 4 ന് സംഗീതാര്‍ച്ചന, 7 ന് നൃത്തം തുടര്‍ന്ന് ഗാനമേള.

7-ാം തീയതി പുലര്‍ച്ചെ 5-ന് ഗണപതിഹോമം, 9.30 ന് ഉത്സവബലി, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് നൃത്തസന്ധ്യ, 8 ന് നൃത്തം, 9 ന് കൊടിക്കീഴില്‍ വിളക്ക്. 8-ാം തീയതി രാവിലെ 10 ന് റ്റി.എ മണിയുടെ പ്രഭാഷണം, 11 ന് ഓട്ടന്‍തുള്ളല്‍, രാത്രി 7 ന് നൃത്തം, 8.30 ന് ഇടയാറ്റ് വിഷ്ണുപ്രസാദിന്റെ സംഗീതസദസ്സ്, 9 ന് വിളക്കിനെഴുന്നള്ളത്ത്.

9-ാം തീയതി പുലര്‍ച്ചെ 5 ന് ഗണപതിഹോമം, 11.30 ന് കോട്ടയം ആശാപ്രദീപിന്റെ പ്രഭാഷണം, 12.30 ന് ഉത്സവബലിദര്‍ശനം, രാത്രി 7 ന് നൃത്തം. 10-ാം തീയതി രാവിലെ 10.30 ന് ഓട്ടന്‍തുള്ളല്‍, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദേശവിളക്ക് എഴുന്നള്ളത്ത്, 7.30 ന് ഓട്ടന്‍തുള്ളല്‍, 10 ന് ഗാനമേള.

11-ാം തീയതി പുലര്‍ച്ചെ 5-ന് ഗണപതിഹോമം, 10 ന് ഓട്ടന്‍തുള്ളല്‍, 11 ന് ചാക്യാര്‍കൂത്ത്, 12.30 ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, വേല, സേവ, 7.30 ന് ഭക്തിഗാനാമൃതം, 9.30 ന് വലിയവിളക്ക്.

12-ാം തീയതിയാണ് പള്ളിവേട്ട ഉത്സവം. രാവിലെ 5-ന് ഗണപതിഹോമം, 8-ന് ശ്രീബലി എഴുന്നള്ളത്ത്, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.45 ന് ചുറ്റുവിളക്ക്, 7 ന് ഭരതനാട്യം, 7.30 ന് തിരുവാതിരകളി, 8.30 ന് ഡാന്‍സ്, 9.30 ന് പള്ളിനായാട്ട്.

13-ന് ആറാട്ട് ഉത്സവം. രാവിലെ 10-ന് ഗജരാജന്‍ പല്ലാട്ട് ബ്രഹ്മദത്തന് കടപ്പാട്ടൂര്‍ ദേവസ്വത്തിന്റെ ഗജരാജശൃംഗന്‍ പട്ടം സമര്‍പ്പിക്കും. ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍, മേല്‍ശാന്തി പത്മനാഭന്‍ പോറ്റി എന്നിവര്‍ ചേര്‍ന്ന് ഗജരാജനെ ആദരിക്കും.

തുടര്‍ന്ന് ഭജന്‍സ്, 12 ന് ആറാട്ട് സദ്യ, 1.30 ന് പാലാ കെ.ആര്‍. മണിയുടെ ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4 ന് ആറാട്ട് ബലിയും കൊടിയിറക്കും മുരിക്കുംപുഴ ദേവീക്ഷേത്രക്കടവിലേക്ക് ആറാട്ട് പുറപ്പാട്, 5 ന് നാദസ്വരക്കച്ചേരി, 7 ന് മറിയപ്പള്ളി ഗോപകുമാറിന്റെ സംഗീതസദസ്സ്

രാത്രി 7.15 ന് ആറാട്ട് കടവില്‍ നിന്നും തിരിച്ചെഴുന്നള്ളത്ത്,

8 ന് വെള്ളാപ്പാട് ജംഗ്ഷനില്‍ എഴുന്നള്ളത്തിന് സ്വീകരണം, 8.30 ന് കൊട്ടാരമറ്റം മൈതാനത്ത് ആറാട്ട് പൂരം നടക്കും. ശിങ്കാരിമേളം, പാണ്ടിമേളം എന്നിവയുണ്ട്. 10.30 ന് കിഴക്കേ നടയില്‍ ആറാട്ട് എഴുന്നള്ളത്ത്. 11.30 ന് 25 കലശാഭിഷേകം, ശ്രീഭൂതബലി, 12 മുതല്‍ - ഭക്തപ്രഹ്‌ളാദന്‍ - ബാലെ എന്നിവയാണ് പ്രധാന പരിപാടികള്‍.

Advertisment