Advertisment

കോട്ടയത്തും 'ജെല്ലിക്കട്ട്', അറക്കാന്‍ കൊണ്ടുവന്ന പോത്ത് നാട് വിറപ്പിച്ച് വിരണ്ടോടി

New Update

കോട്ടയം:  കുമാരനല്ലൂരില്‍ പോത്ത് വിരണ്ടോടി. നീലിമംഗലത്ത്‌നിന്നു വിരണ്ടോടിയ പോത്ത് ഒരുമണിക്കൂറോളം പ്രദേശത്തെ വിറപ്പിച്ചു. ഓട്ടത്തിനിടയില്‍ ഓട്ടോറിക്ഷ കുത്തിത്തകര്‍ത്ത പോത്ത് പ്രദേശത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.

Advertisment

ഗാന്ധിനഗറിലെ അറവുശാലയില്‍നിന്നാണ് പോത്ത് വിരണ്ടോടിയത്. പോത്ത് കയര്‍ പൊട്ടിച്ചു റെയില്‍വേ ട്രാക്കിലൂടെ ഓടുകയായിരുന്നു. പോത്തിന് പിന്നാലെ നാട്ടുകാരും കൂടിയതോടെ പോത്ത് ഭയന്ന് ഓട്ടമായി.

publive-image

കുമാരനല്ലൂര്‍ ഭാഗത്തെത്തിയ പോത്ത് മേല്‍പ്പാലത്തിനടിയില്‍ നിലയുറപ്പിച്ചു. ഇവിടെനിന്ന് ഓടുന്നതിനിടെ പോത്ത് ഓട്ടോറിക്ഷയും തകര്‍ത്തു. കുമാരനല്ലൂര്‍ കൊച്ചാലുംമ്മൂട് സ്വദേശി ജോബി ജോസഫിന്റെ ഓട്ടോറിക്ഷയാണ് തകര്‍ത്തത്.

ഇതിനിടെ ചിലര്‍ പിടിച്ചുകെട്ടാന്‍ ശ്രമിച്ചതോടെ പോത്ത് നീലിമംഗലം ഭാഗത്തേക്ക് ഓടി. നീലിമംഗലം ഭാഗത്ത് പാതയിരട്ടിപ്പിക്കലിനായി മണ്ണിട്ട് നികത്തിയ ഭാഗത്ത് കേറി പോത്ത് നിലയുറപ്പിച്ചു. ഈ സമയം ട്രെയിനിന്റെ ശബ്ദം കേട്ട് പൊത്ത് വീണ്ടും കുമാരനല്ലൂര്‍ മേല്‍പ്പാലം ഭാഗത്തുകൂടി ഓടി.

ഇതുവഴി ഓടിയ പോത്ത് എം.സി റോഡില്‍ കയറി ഗതാഗത തടസമുണ്ടാക്കി പിന്നീട് പോത്ത് നീലിമംഗലം ഭാഗത്തെത്തി. ഈ സമയം അതുവഴിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പോത്തിനെ പിടിച്ചുകെട്ടി. ഇതോടെ ഗാന്ധിനഗറിലെ അറവുശാല ഉടമയായ ബേബി എത്തി പോത്തിനെ ഏറ്റെടുത്തു.

Advertisment